26.9 C
Kollam
Thursday, October 6, 2022
spot_img

കമല്‍ഹാസന്‍റെ തിരക്കഥയില്‍ വിക്രമും വിജയ് സേതുപതിയും ഒന്നിക്കുന്നു

സിനിമാ പ്രേമികള്‍ക്ക്  ആവേശം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചെന്നൈ സിനിമാലോകത്ത്  നിന്ന്  വരുന്നത്.  തമിഴ് സൂപ്പര്‍ താരങ്ങളായ വിക്രമും വിജയ്  സേതുപതിയും കമല്‍ഹാസന്‍റെ  തിരക്കഥയില്‍  ഒരുങ്ങുന്ന സിനിമയുമായി എത്തുകയാണ്.മലയാളി സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള ഔദ്യോകിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ചിത്രത്തില്‍  കമല്‍ഹാസന്‍ ചെറിയ വേഷത്തില്‍ എത്തുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിക്രമിന്‍റെയും വിജയ്  സേതുപതിയുടെയും ആരാധകര്‍ ഈ വാര്‍ത്ത അറിഞ്ഞതുമുതല്‍ വലിയ ആവേശത്തിലാണ്.അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ വിജയ് സേതുപതി വില്ലന്‍നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായിരുന്നു അവതരിപ്പിച്ചത്. ഈ  ചിത്രത്തിലും വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രം നെഗറ്റീവ് ആയിരിക്കുമോ എന്നാണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്നചോദ്യം.അതേസമയം വിക്രം നായകനാകുന്ന മൂന്നു ചിത്രങ്ങളാണ് റിലീസിന് തയ്യാറായി നില്‍ക്കുന്നത്. കാര്‍ത്തിക് സുബരാജിന്‍റെ  സംവിധാനത്തില്‍ വിക്രമും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിച്ചെത്തുന്ന മഹാന്‍ ആണ് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന  ചിത്രം. വിക്രം 25ല്‍ കൂടുതല്‍ ഗെറ്റപ്പില്‍ എത്തുന്ന കോബ്രയും  ഉടന്‍  തീയേറ്ററുകളില്‍ എത്തും. 

Related Articles

Stay Connected

22,036FansLike
3,514FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles