സുരേഷ് ചൈത്രം
തിരുവനന്തപുരത്ത് നിന്ന് കോവളം വഴി കന്യാകുമാരിയിലേക്ക് ഒരു യാത്ര ആയാലോ. രണ്ട് പകലുകൾ നിങ്ങൾക്ക് ഒരു യാത്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കാൻ കഴിയുമെങ്കിൽ കന്യകുമാരിയിലേക്കുള്ള യാത്ര ഏറ്റവും സുന്ദരമായ ഒന്നായിരിക്കും. കാരണം കോവളത്തുനിന്നുള്ള യാത്രയിൽ കാണാൻ കാഴ്ച്ചകളേറെ വിഴിഞ്ഞം ഹാർബറും, കോക്കനട്ട് ബേ റിസോർട്ടുകളും ,അഴിമലയിലെ കൂറ്റൻ ശിവ പ്രതിമയും ,പൂവാർ വഴിയുള്ളയാത്രയിൽ തീരദേശത്തിന്റെ ജീവിതക്കാഴ്ചകളും തീരങ്ങളുടെ സൗന്ദവും നുകർന്നൊരു യാത്ര
രാവിലെ ആറുമണിയോടെ കന്യാകുമാരിയിലെ ബീച്ചിൽ എത്തിയാൽ കന്യാകുമാരിയിൽ സൂര്യൻ ഉദിക്കുന്നതിന്റെ സുന്ദര ദൃശ്യംആ കാഴ്ച കണ്ട് ആസ്വദിച്ച് ഓർമ്മകളിൽ സൂക്ഷിച്ചതിന് ശേഷം നമുക്ക് കന്യാകുമാരിയിലെ മറ്റു കാഴ്ചകളിലേക്ക് പോകാം. തീർത്ഥാടനാലയ ങ്ങളിൽ സമയം ചിലവിട്ടും ഒരു സുന്ദരമായ യാത്ര ഭക്തി സാന്ദ്രവുമാക്കാം കന്യകുമാരിയിലെ പൂഴിമണ്ണിൽ സ്വപ്നങ്ങൾകണ്ടു തിരുവള്ളുവർ പ്രതിമയുടെ പശ്ചാത്തലത്തിൽ അസ്തമയക്കാഴ്ചകളും കണ്ടു യാത്ര ഒരു മനസ്സിന്റെ ചെപ്പിൽ സൂക്ഷിക്കാം ഒരു കടങ്കഥപോലെയാണ് കന്ന്യാകുമാരിയും കന്യകുമാരി ദേവിയും ചെറിയൊരു ബഡ്ജറ്റിൽ വലിയൊരു യാത്ര .
യാത്രയ്ക്ക് ഒരുങ്ങും മുൻപ് ബസ് ടിക്കറ്റും ഹോട്ടലുകളും ബുക്ക് ചെയ്യാൻ മറക്കേണ്ട. കാരണം നിങ്ങളുടെ സാഞ്ചാരം ടെൻഷനുകൾ അകറ്റാനുള്ളതാണ് . പിന്നെ , നേരത്തെ ഹോട്ടലുകളും ബസ് ടിക്കറ്റുകളും ബുക്ക് ചെയ്യുക വഴി നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ ഹോട്ടലുകളും ബസുകളും തിരഞ്ഞെടുക്കുകയുമാവാം. അത് നിങ്ങളുടെ കീശ കാലിയാക്കാതിരിക്കാൻ ഉപകാരപ്പെടും. കോവിഡ് രണ്ടു വാക്സിൻ സർട്ടിഫിക്കറ്റും ആധാർകാർഡും മറക്കാതെ കരുതുക കാരണം ചിലസ്ഥലങ്ങളിൽ പാസ്സിനുവേണ്ടി ഇത് സമർപ്പിക്കേണ്ടിവരും അപ്പോൾ ഒരു ചെറുയാത്രയാകാം അല്ലെ