29.9 C
Kollam
Sunday, January 23, 2022
spot_img

കന്നഡനടി സൗജന്യ ആത്മഹത്യചെയ്ത നിലയില്‍

കന്നഡ സിനിമ സീരിയൽ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലൂരുവിൽ കുമ്പളഗൊടുവിലുള്ള അപ്പാര്‍ട്ടമെന്‍റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയാണ് താരം. കന്നഡയിൽ ഏതാനും സിനിമകളിലും സീരിയലുകളിലും സൗജന്യ അഭിനയിച്ചിട്ടുണ്ട്.

ഫോണ്‍ വിളിച്ച് ലഭിക്കാതെ വന്നപ്പോള്‍ നടിയുടെ സുഹൃത്ത് അപ്പാര്‍ട്ട്മെന്‍റിലെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. തന്‍റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നും താനിങ്ങനെ ചെയ്യുന്നതിനോട് അമ്മയും അച്ഛനും ക്ഷമിക്കണമെന്നും തന്നെ സഹായിച്ചവർക്ക് നന്ദിയെന്നും കുറുപ്പില്‍ എഴുതിയിട്ടുള്ളതായി പോലീസ് പറഞ്ഞു.ആരോഗ്യ പ്രശ്നങ്ങളൊന്നും തനിക്കില്ലെന്നും എന്നാൽ മാനസികമായി ചില പ്രശ്നങ്ങൾ അലട്ടിയിരുന്നതായും താരം കുറിപ്പിൽ എഴുതിയിട്ടുള്ളതായും പോലീസ് അറിയിച്ചതായി കന്നഡ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കന്നഡ സിനിമയിൽ സൗജന്യയുടെ മരണവാ‍ർത്ത വലിയ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. അടുത്തിടെയാണ് നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തിരുന്നത്. കന്നഡ ബിഗ് ബോസ് താരം ചൈത്ര കോട്ടൂരും ഏതാനും നാളുകൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും വിഷാദ രോഗം അനുഭവിച്ചിരുന്നതായും റിപ്പോര്‍ട്ടുകളു ണ്ടായിരുന്നു. സൗജന്യയുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മറ്റും പോലീസ് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles