27.9 C
Kollam
Wednesday, June 16, 2021
spot_img

കനത്ത മഴയിൽ സമ്മിശ്രകർഷകൻ്റെ കൃഷിയിടങ്ങൾ വെള്ളം കയറി നശിച്ചു

കൊല്ലം : അഞ്ചൽ കരവാളൂർ പഞ്ചായത്തിലെ നീലമ്മാൾ വാർഡിൽ സമ്മിശ്ര കൃഷി ചെയ്തിരുന്ന ബാബുവിൻ്റെ കൃഷിയിടത്തിലേയ്ക്ക് വെള്ളംകയറിവിളവെടുക്കാറായ മൽസ്യകൃഷി ഉൾപ്പെടെ മറ്റുകൃഷികളും വ്യാപകമായി
നശിച്ചു . കരവാളൂർ ഗ്രാമപഞ്ചായത്തിലെ മാതൃക മത്സ്യകൃഷിക്ക് വേണ്ടി 50 സെൻറ് വയലിൽ ആണ് കർഷകനായ ബാബു സമ്മിശ്ര കൃഷി ആരംഭിച്ചത്. കനത്ത മഴയിൽ കൃഷിയിടത്തിൽ വെള്ളം കയറിയതോടെ ബാബുവിൻ്റെ അൻപത്മ സെന്റ് മത്സ്യകൃഷിയും മറ്റ് കൃഷികളും വെള്ളം കയറി നശിച്ചത്. സമ്മിശ്രകൃഷി ചെയ്തു മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച ബാബു ബാങ്ക്ലോൺ എടുത്താണ് കരവാളൂർ മണലിൽ ബ്ലാവിട ഏലയിൽ മൽസ്യകൃഷി നടത്തിവന്നിരുന്നത് . കൂടാതെ , വാഴ, നെല്ല് പച്ചക്കറി എന്നി കൃഷികളും ഒപ്പം ചെയ്തിരുന്നു . കൃഷിയിടത്തിൽ വെള്ളം കയറിയതോടെ ഉപജീവനമാർഗ്ഗമായ കൃഷി നശിച്ചത്ലക്ഷങ്ങളുടെ നഷ്ടമാണ് ഈ സമ്മിശ്രകർഷകനുണ്ടാക്കിയത് . നഷ്ടം നികത്താൻ കൃഷിവകുപ്പും സർക്കാരും ഉചിതമായ നടപടി സ്വീകരിക്കു മെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,810FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles