26.7 C
Kollam
Sunday, June 26, 2022
spot_img

കനത്ത മഴയിൽ ജില്ലയിൽ വീടുകൾക്ക് നാശനഷ്ടം

കൊല്ലം: തൊടിയൂർ 6-ാം വാർഡിൽ ഷാജി മൻസിലിൽ ഷാജിയുടെ വീടിനു മുകളിൽ മരം വീണ് ഉദ്ദേശം 20000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ത്തനാപുരം വില്ലേജിൽ ഒരു വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. 15000 രൂപയുടെ നഷ്ടം വി.ഒ തിട്ടപ്പെടുത്തിയിട്ടുണ്ട്. പത്തനാപുരം – കുന്നിക്കോട് റോഡിൽ ആവണീശ്വരത്ത് റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി വരുന്നു. വിളക്കുടി  വില്ലേജിൽ 2 വാർഡിൽ  ഒരു വീടിന് ഭാഗിക നാശനഷ്ടം. സുമാർ 25000 യുടെ നഷ്ടം ഉണ്ടായി  കുന്നത്തൂർ താലൂക്കിൽ മഴയിൽ  പോരുവഴി വില്ലേജിൽ രണ്ടു വീടും  മൈനാഗപ്പള്ളി വില്ലേജിൽ മൂന്ന് വീടും ഭാഗികമായിതകർന്നു, ഏകദേശ  നഷ്ടം 120000/- രൂപയാണ്. നെടുമ്പന വില്ലേജിൽ ഒരു വീടിന് മുകളിലേയ്ക്ക് മരം വീണ് 5000 രൂപയുടെ നാശനഷ്ടം ഉള്ളതായും ഇതേ വില്ലേജിൽ തന്നെ മറ്റൊരു വീടിന് ഭാഗീകമായി നാശനഷ്ടം ഉണ്ടായി 50000 രൂപയുടെ നഷ്ടം ഉള്ളതായും റിപ്പോർട്ട്

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles