26.9 C
Kollam
Thursday, October 6, 2022
spot_img

കനത്ത മഴയിൽ അട്ടപ്പാടി ചുരത്തില്‍ പിക് അപ്പ് വാന്‍ ഒലിച്ചു പോയി

പാലക്കാട്:കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ പിക് അപ്പ് വാന്‍ ഒഴുക്കിൽ പെട്ടു. ആനമൂളി ഉരുളക്കുന്ന് ഭാഗത്താണ് പിക് അപ്പ് വാന്‍ ഒഴുകിപ്പോയത്. പുത്തന്‍വീട്ടില്‍ സോമനും മകനുമാണ്  വാഹനത്തിലുണ്ടായിരുന്നത്.ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അതിസാഹസികമായാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. കോഴി വേസ്റ്റുമായി പോയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ടോടെ അട്ടപ്പാടിയില്‍ കനത്ത മഴ പെയ്തു .നാട്ടുകാർ വടം കെട്ടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. ചുരത്തില്‍ ഒരാഴ്ചയ്ക്കിടെ കനത്ത മഴയില്‍ ഇത് രണ്ടാമത്തെ വാഹനമാണ് ഒലിച്ചുപോയത്

Related Articles

Stay Connected

22,036FansLike
3,514FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles