24.8 C
Kollam
Monday, August 15, 2022
spot_img

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ; വ്യത്യസ്തമായ ആശയങ്ങൾ പഠിപ്പിക്കണം

വ്യത്യസ്തമായ ആശയങ്ങൾ പഠനവിധേയമാക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കണം. എന്ന് ഗവർണ്ണർ  ആരിഫ്   മുഹമ്മ്ദ്ഖാൻ  വി ദ്യാർഥികളുടെ ചിന്താശേഷി വികസിക്കാനും നവീനമായ ആശയങ്ങളിലേക്ക് എത്താനും ഇത് കാരണമാകും. ഇത്തരം നവീന ആശയങ്ങളുള്ളവർക്കാണ് ലോകത്തിൻ്റെ പുരോഗതിയിൽ സംഭാവനകൾ നൽകാനാകൂ എന്നത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ പഠിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതി. അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിപ്പിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം. ഏത് ആശയമായാലും പഠനവിധേയമാക്കിയാൽ മാത്രമേ കൂടുതൽ സൃഷ്ടിപരമായ ചിന്തകൾ ഉണ്ടാകൂ. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർഥികൾ പഠിച്ചശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ വ്യക്തമാക്കി.


വിവാദം ശക്തമായതോടെ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. ജെ പ്രഭാഷ്, കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. പ്രൊഫസർ ഡോ. കെ വി പവിത്രൻ എന്നിവരാണ് സമിതിയംഗങ്ങൾ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. പ്രത്യേക സമിതിയെ നിയമിച്ചെങ്കിലും ഗോൾവാൾക്കറെയും സവർക്കറെയും വിദ്യാർഥികൾ പഠിക്കണമെന്ന നിലപാടിലാണ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുള്ളത്. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചശേഷം സിലബസ് മാറ്റണോ എന്നു തീരുമാനിക്കുമെന്നും ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് റിപ്പോർട്ട് സമർപ്പിച്ചെന്നും ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു.ഹിന്ദുത്വ വർഗ്ഗീയവാദത്തിന്‍റെ മുഖങ്ങളായ സവർക്കർ, ഗോൾവാക്കർ, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക് ഉൾപ്പടെയുള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്നും കണ്ണൂർ സർവകലാശാല പിൻവലിക്കണമെന്ന് എസ്എഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐ ജില്ലാ ഭാരവാഹിയായ സർവകലാശാല യൂണിയൻ ചെയർമാൻ സിലബസിനെ അനുകൂലിച്ച് രംത്തെത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാന ഭാരവാഹികൾ പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.

വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണം. വിവാദപരമായതും എതിർപ്പുള്ളതുമായ എല്ലാ ആശയങ്ങളും പഠിക്കണമെന്നും ഗവർണർ പറഞ്ഞു.കണ്ണൂർ സർവകലാശലയിലെ എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോൾവാൾക്കർ അടക്കമുള്ളവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. സർവകലാശാല പാഠ്യപദ്ധതി കാവിവത്കരിക്കാൻ സംസ്ഥാന സർക്കാർ കൂട്ട് നിൽക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപിക്കുന്നത്. കഴിഞ്ഞ വർഷമാണ് ബ്രണ്ണൻ കോളേജിൽ എം എ ഗവേണൻസ് എന്ന പുതിയ കോഴ്സ് ആരംഭിച്ചത്. അതിൽ ഈ വർഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ ‘തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്’ എന്ന പേപ്പർ ചർച്ച ചെയ്ത് പഠിക്കാൻ നിർദേശിച്ചതിൽ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്.
സംഭവം വിവാദമായതോടെ വിവാാദ സിലബസിനെ പിന്തുണച്ച് വൈസ് ചാൻസലർ ഗോപിനാഥ് രാവീന്ദ്രൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles