Home Latest News കട്ടച്ചൽ വളവിൽ ലോക് ഡൗൺ മറയാക്കി മാലിന്യം തള്ളുന്നു

കട്ടച്ചൽ വളവിൽ ലോക് ഡൗൺ മറയാക്കി മാലിന്യം തള്ളുന്നു

by Green Media Vision


ഓയൂർ. ലോക് ഡൗൺ മൂലം നിരത്തുകളിൽ ആൾത്തിരക്ക് ഒഴിഞ്ഞത് മൂലം മാലിന്യ നിക്ഷേപകർക്ക് നല്ല കാലം ഓയൂർ ഇത്തിക്കര റോഡിൽ കട്ടച്ചൽ വളവിലാണ് സമൂഹത്തിനോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ചില വിവരദോഷികൾ മാലിന്യം തള്ളുന്നത്. അഫോൾസ്റ്ററി കടകളിലെയും , ബാർബർ ഷോപ്പുകളിലെയും , വീടുകളിൽ നിന്നുള്ള ഉപയോഗിച്ച സ്നഗ്ഗിയും കെയർ ഫ്രീയും , കോഴി വേസ്റ്റും തുടങ്ങി എല്ലാ മാലിന്യങ്ങളും തള്ളാനുള്ള ഇടമായി കട്ടച്ചൽ വളവ് മാറിയിരിക്കുന്നു ഇവിടെ കൊണ്ടുവന്നു തള്ളുന്ന മാലിന്യങ്ങൾ കഴിക്കാൻ എത്തുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയാവുകയാണ് . വർഷങ്ങൾക്ക് മുൻപ് റോഡിന്റെ വശത്ത് പണിഞ്ഞ കാടുകയറി കിടക്കുന്ന ഉപയോഗശൂന്യമായ ഓടയിലും റോഡിന്റെ വശത്തും പട്ടാപകൽ പോലും മാലിന്യം തള്ളുകയാണ് ദുർഗന്ധം മൂലം നടക്കാൻ പറ്റാത്ത അവസ്ഥയുമാണ് വേണ്ടപ്പെട്ടവർ ഈ മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

You may also like

Leave a Comment