29.9 C
Kollam
Sunday, January 23, 2022
spot_img

കടുത്ത അതൃപ്തിയിൽ ഗവർണർ: ചാ​ന്‍​സി​ല​ര്‍ പ​ദ​വി ഒ​ഴി​യാ​ന്‍ തയാർ; പി​ണ​റാ​യി വി​ജ​യ​ന് കത്ത് നല്‍കി

തിരുവനന്തപുരം ∙ സര്‍വകലാശാലകളുടെ ചാ​ന്‍​സി​ല​ര്‍ പ​ദ​വി ഒ​ഴി​യാ​ന്‍ തയാറാണെന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. വൈസ് ചാന്‍സലര്‍ നിയമനങ്ങളിലുള്‍പ്പെടെ രാഷ്ട്രീയ ഇടപെടലാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ​ര്‍​ക്കാ​ര്‍ ചാ​ന്‍​സി​ല​ര്‍ പ​ദ​വി റ​ദ്ദാ​ക്കാ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​ന്നാ​ല്‍ താ​ന്‍ ഒ​പ്പി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ക​ത്തി​ല്‍ പ​റ​യുന്നു. അതൃപ്തി രൂക്ഷമാക്കിയത് കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളാണ് . അടുത്തിടെ നടന്ന കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍ നിയമനമാണ് ഗവര്‍ണറുടെ രൂക്ഷവിമര്‍ശനത്തിന് കാരണമായത്. കണ്ണൂർ സർവകലാശാലയിൽ വൈസ് ചൈൻസലർക്ക് പുനർനിയമനം നൽകുകയായിരുന്നു. കാലടി സർവകലാശാലയിലെ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയാൻ നിൽക്കെ അവിടേക്ക് പുതിയ ആളെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി നിയമിച്ചു.എന്നാൽ സെർച്ച് കമ്മിറ്റി ആരുടെയും പേര് മുന്നോട്ട് വയ്ക്കാത്തതിനാൽ സർക്കാർതന്നെ ഒരു പേര് കണ്ടെത്തി ഗവർണർക്ക് അയച്ചു. ആ പേര് അംഗീകരിക്കാൻ തയാറാകാത്ത ഗവർണർ അതിനു മറുപടിയെന്നോണമാണ് ഇത്തരത്തിൽ ഒരു കത്ത് അയച്ചത്. കലാമണ്ഡലം സർവകലാശാലയിൽ വിസി ഗവര്‍ണര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles