കൊല്ലം : കടയ്ക്കലിൽ സ്റ്റേഷനറികടയിൽ അരിച്ചാക്കുകൾക്കിടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പതിനൊന്നുലിറ്റർ വിദേശമദ്യം പിടികൂടി. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് കിണറ്റു മുക്കിൽ സ്റ്റേഷനറി കട നടത്തിയിരുന്ന രാജപ്പൻ പിള്ള (57) വയസ്സ് ആണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് രാജപ്പൻ പിള്ളയെ പിടികൂടിയത് രാജപ്പൻ പിള്ള സ്റ്റേഷനറി കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിവരുകയായിരുന്നു എന്നാണ് കടയ്ക്കൽ പോലീസ് വിശദീകരിച്ചത്.