29 C
Kollam
Monday, June 14, 2021
spot_img

കഞ്ചാവ്ചെടികള്‍ നട്ട് പരിസ്ഥിതിദിനാചരണം നടത്തിയ യുവാക്കളെ തിരഞ്ഞ് എക്സൈസ്


കൊല്ലം: ഇത്തവണത്തെ പരിസ്തിഥി ദിനാചരണം വ്യത്യസ്തമാക്കിയത് കൊല്ലത്തെ മൂന്ന് യുവാക്കളാണ് നാടെങ്ങും സപ്പോർട്ടയും, തേക്കും, ചാമ്പയും മാവും നട്ട് ലോക പരിസ്ഥിതിദിനം ആചരിച്ചപ്പോള്‍ പാതയോരത്ത് കഞ്ചാവ് ചെടികള്‍ നട്ടാണ് മൂന്ന് യുവാക്കള്‍ ദിനാചരണം വ്യത്യസ്തമാക്കിയത്. ഇവരെ പിടികൂടി അനുമോദിക്കാൻ എക്സൈസ് സംഘം. വലവിരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയുടെ ഓരത്താണ് കഞ്ചാവ് ചെടികള്‍ നട്ട് ഫോട്ടോ ഷൂട്ട് നടത്തിയത്. അപരിചതരായ യുവാക്കളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ സമീപവാസി എക്സൈസില്‍ വിവരമറിയിച്ചു. എക്സൈസ് കൊല്ലം സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത.60 സെന്റിമീറ്ററും 30 സെന്റിമീറ്ററും വളര്‍ച്ചയുള്ള രണ്ട് ചെടികളാണ് കണ്ടെടുത്തത്. നേരത്തെ കഞ്ചാവ് കേസില്‍ പിടിയിലായ കണ്ടച്ചിറ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ചെടികള്‍ നട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത് . മങ്ങാട് ബൈപ്പാസ് പാലത്തിനടിയിലും കഞ്ചാവ് ചെടി നട്ടതായി വിവരം ലഭിച്ചെങ്കിലും പരിശോധനയില്‍ ഇവ നശിപ്പിച്ച നിലയിലായിരുന്നു. . ഇവരെ ഉടന്‍ പിടികൂടുമെന്ന് അസി. എക്സൈസ് കമ്മിഷണര്‍ ബി. സുരേഷ് അറിയിച്ചു. എക്സൈസ് പ്രീവന്റീവ് ഓഫീസര്‍ എം. മനോജ് ലാല്‍, നിര്‍മ്മലന്‍ തമ്ബി, ബിനുലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗോപകുമാര്‍, ശ്രീനാഥ്, അനില്‍കുമാര്‍, ജൂലിയന്‍ ക്രൂസ്, ഡ്രൈവര്‍ നിതിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles