24.9 C
Kollam
Tuesday, January 25, 2022
spot_img

കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ

പുനലൂർ: കഞ്ചാവുമായി നാല് യുവാക്കളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പിറവന്തൂർ വെട്ടിത്തിട്ട ആദർശ് ഭവനിൽ അനന്തു (21), പിറവന്തൂർ വാഴത്തോപ്പ് ജിബി നിവാസിൽ ജിബി (36), ജിതി (33 ), പിറവന്തൂർ വാവറ വടക്കേതിൽ വീട്ടിൽ മിഥുൻ (27) എന്നിവരാണ് കാറിൽ കഞ്ചാവുമായി യാത്ര ചെയ്യവേ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന KL 08 AR 4004 നമ്പർ ഹോണ്ടാ സിറ്റി കാറും പൊലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. കഞ്ചാവിൻറെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എസ്.ഐ ശരലാൽ പറഞ്ഞു. അയൽ സംസ്ഥാനത്തുനിന്നും ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരുന്നു. ഗ്രേഡ് എസ്. ഐ ഷാജഹാൻ, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, ഗോപകുമാർ, രഞ്ജിത്ത്, അൻസർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles