28.9 C
Kollam
Saturday, July 31, 2021
spot_img

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ്റെ മൂന്നാംഘട്ട ഭക്ഷ്യക്കിറ്റ് വിതരണം നടന്നു

കൊല്ലം : ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊച്ചുപിലാമൂട് റെഡ്ക്രോസ്സ്ഹാൾ വരാന്തയിൽ അംഗങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് മൂന്നാംഘട്ട വിതരണം നടന്നു. വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് ഭക്ഷ്യക്കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രോട്ടൊക്കോൾ പാലിക്കുവാനായി ആളുകളെ ഒരുമിച്ച് കൂട്ടാതെ വിവിധ ഘട്ടങ്ങളായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്ന സംഘടനയാണ് വിൽ ചെയർ റെറ്റ്സ് ഫെഡറേഷൻ . അതോടൊപ്പം തങ്ങളുടെയിടയിലെ ഭിന്നശേഷിക്കാർ പട്ടിണി കിടക്കാതെ നോക്കണമെന്നുള്ള ചിന്തയും അതിനനുസരിച്ചു സംഘടിപ്പിക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി ഈ സംഘടന മറ്റുള്ളവർക്ക് മാതൃകയാകുന്നു .  ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി അമ്പതോളം പേർക്ക് ഭക്ഷണക്കിറ്റ് നൽകിയ സംഘടന കൊല്ലം ജില്ലാ കമ്മിറ്റി ഇന്ന് പതിനെട്ട് പേർക്കാണ് കിറ്റ് നൽകിയത്. ഇന്നത്തെ കിറ്റുകൾ അനൂപ് അഞ്ചൽ, സജി മരിയാപുരം എന്നിവരാണ് നൽകി സഹായിച്ചത് . ഫെഡറേഷൻ കൊല്ലം ജില്ലാ സെക്രട്ടറി പ്രതാപൻ വാളത്തുങ്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷധികാരിമാരായ അജിത് മാടൻനട, ഇഗ്‌നേഷ്യസ് വിക്ടർ, അനിൽകുമാർ, സുകൃതം പ്രസിഡന്റ്‌ ഹരിലാൽ, റെഡ്ക്രോസ്സ് സെക്രട്ടറി അജയകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ രാമഭദ്രൻ, കരുതൽ ന്യൂസ്‌ ഓപ്പറേഷൻ മാനേജർ ആര്യ പ്രമോദ് എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles