25.8 C
Kollam
Sunday, June 26, 2022
spot_img

ഓർമ്മയായത് നിലപാടുകളിൽ ഉറച്ച് നിന്ന രാഷ്ട്രീയനേതാവ്

കൊച്ചി: അഞ്ച് പതിറ്റാണ്ടിലേറെ കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയാണ് അന്തരിച്ച പിടി തോമസ് എംഎൽഎ. ഇടുക്കിയിലെ മാറ്റി നിർത്തലോടെ രാഷ്ട്രീയത്തിൽ നിന്ന് പലരും എഴുതി തള്ളിയെങ്കിലും ശക്തമായി പിടി തിരിച്ച് വരുന്നതാണ് പിന്നീട് കണ്ടത്. ഒടുവിൽ നട്ടെല്ലിലെ കാൻസറിനോട് പോരാടി വിട പറയുമ്പോൾ കേരളത്തിലെ കോൺഗ്രസിന് നഷ്ടമാകുന്നത് ശക്തനാ‍യ  പോരാളിയെ ആണ്. നിലപാടുകളിലെ വ്യക്തതയാണ് മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് പിടിയെ വ്യത്യസ്നാക്കുന്നത്. സമീപകാലത്ത് കിറ്റെക്‌സുമായി പിടി തോമസ് നടത്തിയ നിരന്ത‌ര ഏറ്റുമുട്ടലുകളും അദ്ദേഹത്തിന്‍റെ ആർജവത്തെയാണ് സൂചിപ്പിക്കുന്നത്. തൃക്കാക്കരയില്‍ സകല സംവിധാനങ്ങളും ഒരുക്കി കിറ്റെക്സ് അടക്കം പി ടി തോമസിനെതിരെ എതിര്‍ത്തിട്ടും പി ടി തോമസ് ജയിച്ചു കയറുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ സാധാരണ ഒരു സിറ്റില്‍ മത്സരിച്ചാല്‍ അതേ സീറ്റില്‍ തുടരുന്നതാണ് കണ്ടിട്ടുള്ളത്. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഏറ്റവും നല്ല ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും പി ടി തോമസിനെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും മാറ്റി നിര്‍ത്തി. കസ്തൂരി രംഗന്‍ വിഷയത്തില്‍ സഭയുടെ കണ്ണിലെ കരടായതോടെ പി ടി തോമസിന് മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്.  പ്രകൃതിയെ സംരക്ഷിക്കണം എന്നത് വ്യക്തമാക്കിയാണ് അദ്ദേഹം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ഭാഗീകമായി അനുകൂലിക്കുന്ന നിലപാട് എടുത്തത്. എന്നാല്‍ അദ്ദേഹം കസ്തൂരി രംഗന്റെയും പരിസ്ഥിതിയുടേയും ആളാണ്. കര്‍ഷകര്‍ക്ക് എതിരാണ് എന്ന വ്യാജപ്രചാരണം നടത്തി ശവമഞ്ച ഘോഷയാത്ര നടത്തിയതോടെ  കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റി നിര്‍ത്തി. മികച്ച പാര്‍ലമെന്‍റേറി യനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് വീണ്ടും മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടത്. ജനകീയനായ പി ടി തോമസ് പല തവണ എംഎല്‍എയായി. ഒരു തവണ എംപിയായി. എന്നാല്‍ ഒരു തവണ പോലും മന്ത്രിയായിട്ടില്ല. പരാതിയില്ലാത്ത തികഞ്ഞ മതേതര വാദിയായ നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പി ടി തോമസ് പൊതുരംഗത്ത് എത്തുന്നത്.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles