24.9 C
Kollam
Wednesday, July 28, 2021
spot_img

ഓൺലൈൻ പഠനത്തിനു മൊബൈൽ ഫോൺ വാങ്ങാൻ വായ്പാപദ്ധതി

തിരുവനന്തപുരം: പഠനത്തിനുവേണ്ടി ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വായ്‌പപദ്ധതി ഒരുക്കി സഹകരണ വകുപ്പ്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പലിശരഹിത വായ്‌പയാണ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുക എന്നാണ് സഹകരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.ഒരു വിദ്യാര്‍ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ വായ്‌പ നല്‍കും. വായ്പാ അപേക്ഷ സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തണം. മാസം 500 രൂപ വീതം 24 മാസം കൊണ്ട് തിരിച്ചടയ്ക്കണം. കുടിശിക വന്നാൽ 8% പലിശ ഇന്നു മുതൽ ജൂലൈ 31 വരെ അപേക്ഷിക്കാം. സഹകരണ സ്ഥാപനങ്ങൾക്ക് 5 ലക്ഷം രൂപ വരെ വായ്പ നൽകാനും അനുമതി നൽകിയിട്ടുണ്ട്.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles