24.9 C
Kollam
Wednesday, July 28, 2021
spot_img

ഓൺലൈൻ പഠനത്തിനു   മൊബൈൽ നൽകാൻ ഒരു ഗ്രാമത്തിന്റെ കൂട്ടായ പ്രയത്നം 

ഓയൂർ : ഒരു സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും  ഓൺലൈൻ പഠനത്തിനു മൊബൈൽ നൽകാൻ ഒരു ഗ്രാമത്തിന്റെ കൂട്ടായ പ്രയത്നം കൊല്ലം ജില്ലയിലെ വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആറ്റൂർക്കോണം എന്ന ഗ്രാമത്തിലാണ് ബിരിയാണിചലഞ്ചിലൂടെ ഇത് യാഥാർഥ്യമാകുന്നത്. അദ്ധ്യാപകനും ആറ്റൂർക്കോണം വാർഡിലെ മെമ്പറുമായ പി.ആർ സന്തോഷിന്റെ നേതൃത്വത്തിലാണ് ആറ്റൂർക്കോണം യു .പി.സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബയിൽ എന്ന സ്വപ്‍നം സാക്ഷാത്ക്കരിക്കാൻ ബിരിയാണിചലഞ്ച് എന്ന ആശയം കൊണ്ടുവന്നത്. അങ്ങിനെ ഒരു ഗ്രാമത്ത ഒന്നാകെ ഒരുകുടക്കീഴിൽ അണിനിരത്തി നടത്തിയ ബിരിയാണി ചലഞ്ച് വിജയകരമായി മാറുകയായിരുന്നു. ആറ്റൂർക്കോണം ഗ്രാമത്തിലെ ജനങ്ങൾ  ആവേശത്തോടെയാണ് ബിരിയാണി ചലഞ്ച് ഏറ്റെടുത്തത് സ്‌കൂളിലെ  അദ്ധ്യാപകരും നാട്ടുകാരും അഭ്യൂദയകാംക്ഷികളും സാധാരണക്കാരും നൽകിയ സംഭാവനകളും ഒപ്പം ബിരിയാണിചലഞ്ചിൽ കൂടി ലഭിക്കുന്ന  തുകയും കുട്ടികൾക്ക് മൊബയിൽ വാങ്ങാനായി സ്‌കൂളിന് കൈമാറും.  1000 -ഓളം ചിക്കൻബിരിയാണിയാണ് 100 രൂപാ നിരക്കിൽവിറ്റ്  ബിരിയാണി ചലഞ്ച് വിജയകരമാക്കിയത് . നല്ലവരായ സുമനസ്സുകളെ കൂട്ടിയിണക്കി ആറ്റൂർകോണം വാർഡ് മെമ്പറും അദ്ധ്യാപകനുമായ പി. ആർ സന്തോഷ് ഒരു ഗ്രാമത്തിലെ സ്‌കൂളിലെ കുട്ടികളുടെ പഠനത്തിന് തണലായിമാറി മാതൃക കാട്ടിയിരിക്കുകയാണ്. ഒരു ജനപ്രതിനിതിയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് തന്റെ സേവനത്തിലൂടെ പി.ആർ സന്തോഷ് കാട്ടികൊടുത്തിരിക്കുന്നു. ഷാനവാസ്ഖാൻ , ഉബൈദ്ക്കുട്ടി, സക്കീർ, അതുൽ, അക്ഷജ്, മുനീർ, രാജു, രാജേന്ദ്രൻപിള്ള എന്നിവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി 

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles