26.9 C
Kollam
Tuesday, May 17, 2022
spot_img

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

52 വയസ്സായിരുന്നു. “ഷെയ്നിനെ അദ്ദേഹത്തിന്റെ വില്ലയില്‍ ചലനരഹിതമായി കണ്ടെത്തി, മെഡിക്കല്‍ സ്റ്റാഫിന്റെ പരമാവധി ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല,” വോണിന്റെ മാനേജ്മെന്റ് ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു”. കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യര്‍ത്ഥിക്കുന്നു, കൂടുതല്‍ വിശദാംശങ്ങള്‍ തക്കസമയത്ത് നല്‍കും,” പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

തായ്‌ലന്‍ഡില്‍ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചതെന്ന് ഫോക്‌സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌നേഹപൂര്‍വ്വം ‘വോണി’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം 1992-ല്‍ എസ്‌സിജിയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി.708 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ വോണ്‍ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായിരുന്നു. 293 ഏകദിന അന്താരാഷ്ട്ര വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ഓസ്‌ട്രേലിയയ്‌ക്കായി എല്ലാ ഫോര്‍മാറ്റുകളിലുമായി 300-ലധികം മത്സരങ്ങള്‍ കളിച്ചു. ചരിത്രത്തിലെ മറ്റേതൊരു ബൗളറെക്കാളും കൂടുതല്‍ ആഷസ് വിക്കറ്റുകളും വോണ്‍ നേടിയിട്ടുണ്ട്.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles