27.9 C
Kollam
Saturday, October 16, 2021

ഓവലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച്‌ ഇന്ത്യന്‍ വിജയഗാഥ

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ജയം കൊതിച്ച്‌​ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷുകാര്‍ക്ക്​ ഇന്ത്യയുടെ ഷോക്ക്​ ട്രീറ്റ്​മെന്‍റ്​. 368 റണ്‍സ്​ തേടിയിറങ്ങിയ ഇംഗ്ലണ്ട്​ വിക്കറ്റ്​​ നഷ്​ടപ്പെടാതെ 100 റണ്‍സിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും ഇംഗ്ലീഷ്​ ബാറ്റ്​സ്​മാന്‍മാരെ ഇന്ത്യ പവലിയനിലേക്ക് എറിഞ്ഞോടിക്ക​ുകയായി രുന്നു. നായകന്‍ വിരാട്​​ കോഹ്​ലിയുടെ തീരുമാനങ്ങള്‍ ശരിവെച്ച്‌​ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്​ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒടുവില്‍ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാന്‍മാര്‍ 157 റണ്‍സകലെ മുട്ടുമടക്കി. ഇന്ത്യക്കായി ഉമേഷ്​ യാദവ്​ മൂന്നും ജസ്​പ്രീത്​ ബുംറ, രവീന്ദ്ര ജദേജ, ഷര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ടുവിക്കറ്റ്​ വീതവും വീഴ്​ത്തി. ജയത്തോടെ ഇന്ത്യ അഞ്ചുമത്സര പരമ്ബരയില്‍ 2-1ന്​ മുന്നിലെത്തി. 1971 ന്​ ശേഷം കെന്നിങ്​ടണ്‍ ഓവലിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്​ ജയമാണിത്​.

വിജയത്തിലേക്കെന്ന്​ തോന്നിപ്പിച്ച ശേഷമായിരുന്നു ഇംഗ്ലീഷ്​ ബാറ്റ്​സ്​മാന്‍മാര്‍ കളിമറന്നത്​. ടീം സ്​കോര്‍ 100 പിന്നിട്ടപ്പോള്‍ കൃത്യം 50 റണ്‍സുമായി റോറി ബേണ്‍സ്​ പുറത്ത്​. ഷര്‍ദുല്‍ ഠാക്കൂറിന്‍റെ പന്തില്‍ ഋഷഭ്​ പന്തിന്​ പിടികൊടുത്താണ്​ ബേണ്‍സ്​ പുറത്തായത്​. വൈകാതെ അഞ്ചുറണ്‍സുമായി ഡേവിഡ്​ മലാന്‍ റണ്‍ഔട്ടായി​. ടീം സ്​കോര്‍ 141ല്‍ നില്‍​േക്ക ക്ഷമയോടെ ക്രീസിലുറച്ച ഹസീബ്​ ഹമീദിനെ (63) രവീന്ദ്ര ജദേജ ക്ലീന്‍ ബൗള്‍ഡാക്കി ബ്രേക്​ ത്രൂ നല്‍കി. തുടര്‍ന്ന്​ രണ്ടു റണ്‍സെടുത്ത ഒലി പോപിനെ ജസ്​പ്രീത്​ ബുംറ ​ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്​തതോടെ ഇംഗ്ലണ്ട്​ പരുങ്ങി. തൊട്ടുപിന്നാലെ റണ്‍സൊന്നുമെടു ക്കാത്ത ജോണി ബെയര്‍സ്​റ്റോയെയും കുറ്റിതെറിപ്പിച്ച്‌​ ജസ്​പ്രീത്​ ബുംറ ആഹ്ലാദം മുഴക്കു​േമ്ബാള്‍ ഇന്ത്യന്‍ ക്യാമ്ബ്​ ആവേശത്തിലാറാടി. പിന്നെയെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. മുഈന്‍ അലി (0), ക്രെയ്​ഗ്​ ഓവര്‍ട്ടണ്‍ (10), ജയിംസ്​ ആന്‍ഡേഴ്​സണ്‍ (2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്​കോറുകള്‍.

ആദ്യ ഇന്നിങ്​സില്‍ 191 റണ്‍സിന്​ പുറത്തായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്​ 290 റണ്‍സ്​ നേടിയിരുന്നു. 99 റണ്‍സിന്‍റെ ലീഡ്​ വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്​സില്‍ 466 റണ്‍സ്​ എടുത്ത്​ ഇന്ത്യ വിജയത്തിലേക്ക്​ പന്തെറിയുകയായിരുന്നു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles