
See More……………..https://fb.watch/avHp8jK4dp/
ഓയൂർ: വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ റാങ്ക് ജേതാക്കളെയും ഓയൂരിന്റെ ചിരകാല സ്വപ്നമായിരുന്ന വെളിനല്ലൂർ സർക്കാർ ആയുർവേദ ആശുപത്രിയ്ക്കായി പതിനഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയ ക്ഷേത്രത്തിന്റെ അഭ്യുദയകാംക്ഷികളായ കളീലഴികത്ത് അമ്പിളി രതീഷ് കുമാറിനെയും കുടുംബത്തിനെയും നാടിന് വേണ്ടി അദരിക്കുന്ന ചടങ്ങും വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു.

നാടിന് വേണ്ടി ഇതുപോലെയുള്ള നൻമകൾ ചെയ്യുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികളെന്നും . ഇതുപോലെയുള്ള ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നവരെ ഒരിക്കലും നാട്ടുകാർ മറക്കില്ലെന്നും മറ്റുള്ളവർക്കും ഈകുടുംബം ഒരു മാതൃകയാണെന്നും സമൂഹത്തിനായി നല്ലൊരു നന്മ ചെയ്ത കളീലഴികത്ത് കുടുംബത്തിന് ശ്രീരാമന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും ഉത്ഘാടന പ്രസംഗത്തിൽ ജെചിഞ്ചുറാണി പറഞ്ഞു. യോഗത്തിന് ഉപദേശക സമിതി പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപദേശകസമിതി സെക്രട്ടറിയും വാർഡ് മെമ്പറുമായ ടി.കെ ജ്യോതിദാസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ പുരസ്കാര വിതരണവും നടത്തി. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: എം അൻസർ , ആയൂർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഹരികുമാർ നമ്പൂതിരി, സബ് ഗ്രൂപ്പ് ഓഫീസർ തുളസീധരൻ പിള്ള , എന്നിവർ ആശംസകൾ അറിയിച്ചു രക്ഷാധികാരി ജീ . ഹരിദാസ് കൃതജ്ഞതയും രേഖപ്പെടുത്തി
വാർത്തകൾക്കായി ഗ്രീൻ മീഡിയ വിഷന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക……………………………https://www.facebook.com/greenmediavision