27.9 C
Kollam
Saturday, October 16, 2021

ഓയൂർ വെളിനല്ലൂർ ആരോഗ്യ കേന്ദ്രത്തിൽ രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല


ഓയൂർ : കോവിഡ് വാക്സിനേഷൻക്ഷാമം ഓയൂർ വെളിനല്ലൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ രണ്ടാംഘട്ട വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയാഞ്ഞത് ജനങ്ങളെ വലച്ചു ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച വാക്സിനേഷന് പ്രായമായവരടക്കം 300 പേരോളം വരുന്ന നീണ്ടനിരയായിരുന്നു. 190 പേർക്ക് വാക്സിൻ നൽകാൻ മാത്രമെ കഴിഞ്ഞുള്ളു ബാക്കിയുള്ളവരെ തിരിച്ചയക്കുകയായിരുന്നു. ആദ്യ വാക്സിന് ശേക്ഷം 27 ദിവസം തികയുമ്പോൾ അടുത്ത വാക്സിൻ എടുക്കേണ്ട വർക്ക് വാക്സിൻ ക്ഷാമം മൂലം 42 ദിവസമാകുമ്പോൾ രണ്ടാമത്തെ വാക്സിൻ എടുത്താൽ മതിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. പക്ഷെ 42 ദിവസമായിട്ടും രണ്ടാമത്തെ വാക്സിനേഷനും മുടങ്ങിയ അവസ്ഥയിലാണ്