25.2 C
Kollam
Tuesday, August 9, 2022
spot_img

ഓയൂരിൽ യുവാവിനെ തട്ടിക്കൊണ്ട് പോകാൻശ്രമം: ക്വട്ടേഷൻ സംഘത്തിലെ 4 പേർ പിടിയിൽ

കൊല്ലം/ഓയൂർ : അമ്പലംകുന്ന്,വട്ടപ്പാറയിൽ വീടിന് മുന്നിൽനിന്ന യുവാവിനെ കാറിലെത്തിയ മൂന്നംഗ  ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമം. ഓടിക്കൊണ്ടിരുന്നകാറിൽനിന്നുംചാടി രക്ഷപെട്ട യുവാവിന് പരിക്കേറ്റു. വട്ടപ്പാറ അജ്സൽമൻസിലിൽ അജ്ബൽഅയൂബി(19)നെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ, ചന്ദനക്കാവ് ആർ.പി.എൽ പ്ലാൻ്റേഷൻ ക്വാർട്ടേഴ്സിലെ താമസക്കാരായ സലിം (48), പോൾ ആൻ്റണി (37), രാഹുൽ (33) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ.25 .എം.5998 സ്വിഫ്റ്റ് ഡിസയർ കാറും കസ്റ്റഡിയിലെടുത്തു കഴിഞ്ഞദിവസം ( ചൊച്ച)വൈകിട് 6.45 നായിരുന്നു സംഭവം. അജ്ബൽ  അയ്യൂബ് രണ്ട് കൂട്ടുകാർക്കൊപ്പം വീടിന് മുന്നിൽ റോഡിൽ നിന്ന് സംസാച്ചുനിൽക്കവേ  ഈ സമയം മാരുതി കാറിലെത്തിയ സംഘംഅജ്ബലിന്റെ  ബന്ധുവും വാർഡംഗവും, ബിൽഡിംഗ്കോൺട്രാക്ടറുമായ എം.ആർ.സഹീദിൻ്റെ വീട് ചോദിച്ചു. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തിട്ടും ഒപ്പം ചെന്ന് കാണിച്ച് കൊടുക്കാൻ ആവശ്യപ്പെട്ടു.  അജബൽ സ്വന്തം ബൈക്കിൽ കയറാൻ ശ്രമിക്കുമ്പോൾ വേണ്ട കാറിൽ പോകാം  തിരികെ  ഇവിടെയാക്കാം എന്ന്  പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി. സഹീദിൻ്റെ വീടിന് മുന്നിലെത്തിയിട്ടും വണ്ടി നിർത്താതെ മുന്നോട്ട് പോയി .കുറേക്കൂടി മുന്നോട്ട്  പോയി വാഹനം തിരിച്ചു.തിരികെ വന്നകാർ യുവാവിന് ഇറങ്ങേണ്ട സ്ഥലത്ത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും  നിർത്താതെ  മുന്നോട്ടുപോവുകയായിരുന്നു  പേടിച്ചരണ്ട  അജ്ബൽ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ സംഘാംഗങ്ങളിലൊരാൾ ഇദ്ദേഹത്തിൻ്റെ നെഞ്ചത്ത് ശക്തമായി മുഷ്ടി ചുരുട്ടി ഇടിക്കുകയും, കൈ പിടിച്ച് തിരിച്ച് വായ് പൊത്തിപ്പിടിക്കുകയും ചെയ്തു.ഇതിനിടെ കാർ ഒരു ഹംബിൽകയറിയതോടെ സ്പീപീഡ് കുറഞ്ഞതോടെ അജ്ബൽ കാറിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു . ആളുകൾ  എത്തിയപ്പോഴേയ്ക്കും  ക്വട്ടേഷൻ സംഘം രക്ഷപെട്ടു വീഴ്ചയിൽ പരിക്കേറ്റ     അജ്ബൽ  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു  ചികിത്സതേടി.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൂയപ്പള്ളിപോലീസ് നടത്തിയ അന്വേഷണത്തിൽ കൃത്യത്തിന് ഉപ യോഗിച്ചകാർരണ്ട് ദിവസമായി വട്ടപ്പാറയിലുംപരിസരത്തുമായി ചുറ്റിക്കങ്ങുന്നതായിവിവരംലഭിച്ചു.തുടർന്ന് പ്രദേശങ്ങളിലെ സി.സി.ടി വി ക്യാമറയിലെ ദൃശ്യങ്ങങൾ പരിശോധിച്ചതിൽ നിന്നും റോഡുവിളയിലെ  പെട്രോൾ പമ്പിൽ നിന്നും കാറിൽ പെട്രോൾ നിറച്ചതായി കണ്ടു പിന്നീട കുളത്തുപ്പുഴയിൽ നിന്നും  കാർ കസ്റ്റഡിയിലെടുത്തു പ്രതികളെഅറസ്റ്റ് ചെയ്യുകയായിരുന്നു .പുനലൂൂർ ഭരണിക്കാവ്, വാളക്കോട് ചരുവിളഎബനേസറിൽ ഷഹാറിൻ്റെ ഉടമസ്ഥതയിലുള്ള കാർ   ക്വട്ടേഷൻ സംഘം വാടകടയ്ക്ക് എടുത്തതാണെന്നാണ് അറിയാൻകഴിഞ്ഞത്.പ്രതികളെെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് പോലീസിൽ.നൽകിക്കൊണ്ടിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്തെെങ്കിൽ മാത്രമേഎന്തിനാണ് അജ്ബലിനെ  തട്ടിക്കൊണ്ട് പോകാാൻ ശ്രമിച്ചതിന്റെ കാരണം അറിയാൻ കഴിയൂ എന്ന് പൂയപ്പള്ളി പോലീസ് പറഞ്ഞു.എസ് ഐ ഗോപിചന്ദ്രൻ ,എസ്എ ഐ വിവി.സുരേഷ്  എസ് ഐ ഗോപകുമാർ,എ എസ് ഐ ഹരികുമാർ ,എ എസ് ഐ അനിൽ കുമാർ സിവിൽ പോലീസ് ഓഫീസർമാരായ ലിജു അനീഷ്,വിജീഷ്  എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത് .ക്വട്ടേഷൻ  നൽകിയ മീയന സ്വദേശി സലീമിനെയും രാത്രിയോടെ പൂയപ്പള്ളി  പോലീസ് പിടികൂടി ,അജബാലിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിൽ ദുരൂഹത നിലനിൽക്കെ അന്വേഷണത്തിനായി പ്രത്യേക പോലീസ് ടീമിനെ നിയോഗിച്ചു

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles