പിടിയിലായ പ്രതികളും തട്ടിക്കൊണ്ടുപോക്കലിന് ഇരയായ അജ്സലും
ഓയൂർ: അമ്പലംകുന്ന് വട്ടപ്പാറയിൽ യുവാവിനെകാറിൽതട്ടിക്കൊണ്ട് പോകാൻശ്രമിച്ചസംഭവത്തിൽ ക്വട്ടേഷൻ നൽകിയആൾഉൾപ്പെടെ നാല് പേരെപൂയപ്പള്ളിപോലീസ് അറസ്റ്റ്ചെയ്തു.യുവാവിനെ തട്ടിക്കൊണ്ട്പോകാൻശ്രമിച്ചത് 10 ലക്ഷംരൂപമോചനദ്രവ്യത്തിനായി.
വട്ടപ്പാറഅജ്സൽമൻസിലിൽ അജ്സൽഅയ്യൂബിനെയാണ് കാറിലെത്തിയമൂന്നംഗസംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.അജ്സസലിനെ തട്ടിക്കൊണ്ട് പോകുന്നതിന് ക്വട്ടേഷൻ നൽകിയ അജ്സലിൻ്റെ അകന്ന ബന്ധുകൂടിയായ മീയന, പെരുപുറം, വയലിൽവീട്ടിൽ,സലിം (48)ക്വട്ടേഷൻ സംഘാംഗങ്ങളായകുളത്തൂപ്പുഴ, ചന്ദനക്കാവ് ,ചരുവിളപുത്തൻവീട്ടിൽ സലീം(48), ശ്രീലങ്കൻതമിഴ് വംശജരായ കുളത്തൂപ്പുഴ,കൂവക്കാട് ആർ.പി.എൽ.ഒൺ.സി.കോളനിയിൽ പോൾ ആൻറണി ( 38), കുളത്തൂപ്പുഴ ആർ.പി.എൽ ടു: ജെ.കോളനിയിയിൽ രാഹുൽ (33)എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.
അജ്സലിൻ്റെഅകന്ന ബന്ധുവും നാട്ടുകാരനുമായമീയനസ്വദേശി സലീമിന് അഞ്ചരലക്ഷംരൂപയോളം കടബാധ്യതയുണ്ട്.ഇത് തീർക്കുന്നതിനു വേണ്ടികണ്ടെത്തിയ മാർഗ്ഗമാണ് സാമ്പത്തികമുള്ള കുടുംബത്തിലെആരെയെങ്കിലും തട്ടിക്കൊണ്ടുപോയിമോചനദ്രവും ആവശ്യപ്പെടുകഎന്നത്.
തട്ടിക്കൊണ്ട് പോകുന്നത് ആരെ എന്ന ആലോചനയിലാണ് അജ്സലിനെയാകാംഎന്ന് തീരുമാനിച്ച് ഉറച്ചത്.അജ്സലിൻ്റെ പിതാവാണെങ്കിൽ കേസിനൊന്നും പോകാതെ പറയുന്നതുക നൽകി പ്രശ്നം പരിഹരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു കണക്കുകൂട്ടൽ.കാരണംമുൻപ് സലീമിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായപ്പോഴൊക്കെ അജ് സലിൻ്റെ പിതാവ് നല്ലരീതിയിൽ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടായിരുന്നു.
അജ്സലിനെ തട്ടിക്കൊണ്ട് പോകുന്നതിനായി പല ക്വട്ടേഷൻ സംഘങ്ങളെ സമീപിച്ചെങ്കിലും, കുളത്തൂപ്പുഴ സ്വദേശികളായ മൂവരുമായികരാർഉറപ്പിക്കുകയും കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശി സലിമിൻ്റെ വീട്ടിൽ ഒത്തുകൂടുകയും തട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച് ആസൂത്രണം ചെയ്യുകയുമായിരുന്നു.
തട്ടിക്കൊണ്ട് പോയശേഷം അജ്സലിൻ്റെ വീട്ടുകാരോട് 10 ലക്ഷം രൂപമോചനദ്രവ്യംആവദ്യപ്പെടുക. 10 ലക്ഷംരൂപയിൽ അഞ്ചര ലക്ഷം രൂപ സലീമിൻ്റെ ബാങ്കിലെ കടം തീർത്ത ശേഷം ബാക്കി നാലര ലക്ഷം രൂപ ഉപയോഗിച്ച് നാല് പേർക്കും കൂടി ഒരു ഫാം തുടങ്ങാമെന്നും ധാരണയെത്തി പിരിഞ്ഞു.
പിന്നീട് സലീം 4000 രൂപ കുളത്തൂപ്പുഴ സലീമിൻ്റെകൈവശംനൽകി കാർ ഏർപ്പാട് ചെയ്ത് മടങ്ങി. നാട്ടിലെത്തിയ മീയന സ്വദേശിസലീം അജ്സൽ വൈകുന്നേരം വീടിന് പുറത്തിറങ്ങുന്നസമയവും, കൂട്ടുകാരോടൊപ്പം തങ്ങുന്ന സ്ഥലവും കണ്ടെത്തി മൂന്ന് ദിവസം വീക്ഷിക്കുകയും ചെയ്ത ശേഷം സംഘത്തെ വിവരം അറിയിച്ചതിൻ പ്രകാരം സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ സംഘാംഗങ്ങൾ വാടകയ്ക്കെടുത്ത കാറിൽ വട്ടപ്പാറയിലും പരിസര പ്രദേഗങ്ങളിലും കറങ്ങിനടന്നു.
മുൻ നിശ്ചയപ്രകാരം കഴിഞ്ഞ ദിവസം മീയ നസ്വദേശി സലിം ബൈക്കിൽ വന്ന് അജ്സലിനെ കാട്ടിക്കൊടുക്കുകയും,മൂവർസംഘം കാറിൽ അജ്സലിൻ്റെഅടുത്തെത്തി ബന്ധുവും വാർഡംഗവുമായ സ ഹീദിൻ്റെ വീട് ചോദിക്കുകയും കാറിൽ കൂടെ ചെന്ന് കാണിച്ച് കൊടുക്കാൻ ആവശ്യപ്പെട്ടതിൻ പ്രകാരം യുവാവ് സംഘാംഗങ്ങളോടൊപ്പം കാറി കയറിപ്പോയി. സഹീദിൻ്റെ വീടിന് സമീപത്തെത്തിയിട്ടു നിർത്താതെ മുന്നോട്ടോടിച്ച് പോയ കാർ കുറേക്കൂടി മുന്നോട്ട് പോയി തിരിച്ച് വന്ന് അതിവേഗത്തിൽ ഓടിച്ച് പോകാൻ ശ്രമിക്കുകയുംചെയ്തു. അജ്സലിന് ഇറങ്ങേണ്ട സ്ഥലംപിന്നിട്ടിട്ടും ഇറക്കാതെ മുന്നോട്ടോടിച്ച് പോയതോടെ ബഹളം വച്ച അജ്സലിൻ്റെ വായ പൊത്തിപ്പിടിച്ചെങ്കിലും ഒരു വളവിലെ ഹമ്പിൽ കയറിയ സമയം കാറിൻ്റെ വേഗത കുറഞ്ഞ തക്കത്തിന് അജ്സസൽ കാൽ കൊണ്ട് ഡോർ ചവിട്ടിത്തുറന്ന് കുതറി കാറിന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.സംഭവമറിഞ്ഞ് നാട്ടുകാർ കൂടിയപ്പോഴേക്കും ക്വട്ടേഷൻ സംഘം രക്ഷപ്പെട്ടു.തുടർന്ന് പൂയപ്പള്ളി പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി.സി.ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പുനലൂർ വാളക്കോട് സ്വദേശി സലീമിൻ്റെ കാറാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് മനസിലാക്കി കാറും പ്രതികളെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
തുടർന്ന് പ്രതികളെ ചോദ്യം ചെയ്യലിൽ നിന്നും യാതൊരു തുമ്പുംലഭിച്ചില്ല. മുൻപ് പ്ലാൻ ചെയ്തതുപോലെ മൂവരും റബ്ബർ മരങ്ങൾ വാടകയ്ക്കെടുത്ത് ടാപ്പിം ന ട ത്തുന്ന കഥ അവർത്തിച്ചു കൊണ്ടിരുന്നു മൂവരെയും വ്യത്യസ്ഥമായ സ്ഥലങ്ങളിൽ വെച്ച് ചോദ്യം ചെയ്തതോടെ കഥ പൊളിയുകയും സംഭവത്തിൻ്റെ ചുരുളഴിയുകയും പ്രധാന പ്രതിസലീമിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
കൊട്ടാരക്കര ഡി.വൈ.എസ്.പി.സ്റ്റുവർട് കീലറുടെ നിർദ്ദേശപ്രകാരം പൂയപ്പള്ളി സ്റ്റേഷൻ ഇൻ ചാർജ് ചടയമംഗലം സി.ഐബി ജോയിയുടെ നേതൃത്വത്തിൽ പൂയപ്പള്ളി എസ്.ഐവിനോദ് ചന്ദ്രൻ ,എ.എസ്.ഐമാരായ ചന്ദ്രകുമാർ, ഗോപാലകൃഷ്ണൻ ,ഹരികുമാർ ,രാജേഷ്, ഗോപകുമാർ, അനിൽകുമാർ ,എസ്.സി.പി.ഒമാരായ ലിജുവർഗ്ഗീസ്, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.