25.9 C
Kollam
Friday, January 28, 2022
spot_img

റോഡുവിള പുലിക്കുടിയിൽ യുവാവിനെ ആക്രമിച്ച പ്രതികൾ നാടകീയമായി പോലീസ് പിടിയിലായി

വീഡിയോ ലിങ്ക്…………………………..https://fb.watch/8O7LAvkeql/

ഓയൂർ : റോഡുവിള പുലിക്കൂടിയിൽ  മുനീർ മൻസിലിൽ സജീവിന്റേയും  ഷൈലാബീവിയുടെയും മകൻ മുനീർ( 23 )നാണ് അക്രമത്തിൽ പരിക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പെരുമാതുറയിൽ താമസക്കാരനായ മുനീർ ലൈസൻസിന്റെ ആവശ്യത്തിനായി റോഡുവിള പുലിക്കുടിയിലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. നബിദിനത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ടു പുലിക്കുടി ജംഗ്‌ഷനിൽ അലങ്കാര പണികൾ നടക്കവെ അവിടെയെത്തിയ സമീപവാസിയായ ജാസിൻ അലങ്കാരലൈറ്റുകൾ പൊട്ടിച്ചപ്പോൾ മുനീർ തടഞ്ഞതാണ് മർദ്ദനത്തിന് കാരണം. തുടർന്നു വീട്ടിൽ പോയി ജാസിൻ(32) പിതാവ് ജാഫർ ഖാനെയും മറ്റ് രണ്ട് സഹോദരൻമാരായ അജ്മൽഖാൻ(25) , റിയാസ് ഖാൻ(29) ജാഫർ ഖാന്റെ സഹോദരി പുത്രൻ ഷിജു (36) എന്നിവരെയും കൂട്ടിയെത്തി മുനീറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു സംഭവം. പുലിക്കുടി ജംഗ്‌ഷനിൽ സംഭവം ജാഫർ ഖാൻ ടോർച്ച് ഉപയോഗിച്ച് തലയിൽ ഇടിക്കുകയും തുടർന്ന് മുനീറിന്റെ മൂക്കിന് ടോർച്ചുകൊണ്ടു അടിക്കുകയും ചെയ്തുവെന്ന് മുനീർ പറയുന്നു. മൂക്കിന്റെ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. അടിയേറ്റു ബോധംകെട്ട അവസ്ഥയിലും മുനീറിനെ ക്രൂരമായി മർദ്ധിച്ചതായി പറയപ്പെടുന്നു. പിടിച്ചു മാറ്റാൻ ചെന്ന മുനീറിന്റെ ബാപ്പയെയും മർദ്ദിച്ചു

പെരുമാതുറയിൽ മത്സ്യബന്ധനവള്ളത്തിൽ ജോലിക്കു പോകുന്നയാ ളാണ് മുനീർ. ഷംനയാണ് ഭാര്യ , ഒന്നരമാസം പ്രായമുള്ള കുട്ടിയുമുണ്ട്. മർദ്ധനദിവസം രാത്രിയിൽ മുനീറിനെ വാഹനത്തിൽ കയറ്റി മാതാവ് ഷൈലാബീവി പൂയപ്പള്ളി പോലീസിൽ പരാതി നൽകുകയും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ പരിക്കേറ്റ മകനുമായി രാത്രിയിൽ മാതാവ് നേരിട്ടെത്തി പരാതി നൽകിയിട്ടും പോലീസ് അഞ്ചുദിവസമായിട്ടും അന്വേഷണമോ മറ്റു നടപടികളോ സ്വീകരിക്കാതിരുന്നതിന്റെ പശ്ചാത്തലത്തിൽ മാതാവ് ഷൈലാബീവി ഇന്ന് തിരുവനന്തപുരത്ത് എത്തി ദക്ഷിണമേഖലാ ഐ.ജി അർഷിത അട്ടല്ലൂരിക്ക് നേരിട്ടുപരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസിനോട് പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാ വശ്യപ്പെട്ടു അറിയിപ്പുലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉണർന്നു പ്രവർത്തിച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം നാടകീയമായി   പ്രതികളെ പിടികൂടുകയായിരുന്നു എന്നാണ് വിവരം.  പിന്നീട് വൈകിട്ടോടെ പ്രതികളെ കൊട്ടാരക്കര താലൂക്ക്ആശുപത്രിയിൽ എത്തിച്ച്മെഡിക്കൽ പരിശോധനടത്തി. റിമാൻഡുചെയ്യുകയായിരുന്നു മുനീറിനെ ആക്രമിച്ച പ്രധാനപ്രതിയായ ജാഫർഖാൻ  ഒളിവിൽ പോയതായാണ് അറിവ്. മുനീർ ഇപ്പോഴും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സായിലാണ്  

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles