25.2 C
Kollam
Tuesday, August 9, 2022
spot_img

ഓയൂർ പയ്യക്കോട് അടുതല റോഡ് തകർന്നു തരിപ്പണമായി

പയ്യക്കോട്   അടുതല  റോഡ്    സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി .പയ്യക്കോട്  നിന്നും വലിയാംകുന്ന് മുടിയൂർക്കോണം മരങ്ങാട് .അടുതലപാലം എന്നിവടങ്ങളിലേയ്ക്ക് പോകുന്ന    പ്രധാനറോഡ് തകർന്നു സഞ്ചാരയോഗ്യമല്ലാതായിട്ടും  അധികാരികൾ കണ്ടമട്ടില്ല .റോഡ് മുഴുവൻ കുണ്ടും കുഴിയുമായി മാറിയ അവസ്ഥയാണ്   ടാർ എന്നൊരു വസ്തു  ഉണ്ടോ എന്ന്  പലസ്ഥലങ്ങളിലും മൈക്രോസ്കോപ്പ്   വച്ചുനോക്കേണ്ട അവസ്ഥയാണ്  മഴക്കാലമായാൽ   ചെളിക്കെട്ടുമൂലം കാൽനട യാത്രപോലും ദുസ്സഹമാണ് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന  റോഡാണിത്   കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയമെടുത്തപ്പോൾ  മണ്ഡലം എം എൽ എ യുടെ ഫണ്ടിൽ നിന്നും   ടാറിങ്ങിനായി രണ്ടരക്കോടി അനുവദിച്ചു എന്നുപറഞ്ഞു ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നതായി പറയപ്പെടുന്നു  തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതും അപ്രത്യക്ഷമായി എന്ന് നാട്ടുകാർ പറയുന്നു .ഓയൂർ നിന്നും കല്ലുവാതുക്കൽ പോകാനുള്ള പ്രധാന റോഡ് കൂടിയാണിത് നൂറുകണക്കിന് ആൾക്കാരും വാഹനങ്ങളും കടന്നു  പോകുന്ന റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയിട്ട് പത്തു വർഷത്തോളമായി .ഏറെ ജനസാന്ദ്രതയുള്ള മേഖലയിലേയ്ക്കുള്ള റോഡിന്റെ തകർച്ച പരിഹരിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles