25.5 C
Kollam
Sunday, September 25, 2022
spot_img

ഓയൂർ പയ്യക്കോട് അടുതലറോഡിന്റെ പണി പൂർത്തിയാക്കാത്തതിൽ ദുരിതത്തിലായി നാട്ടുകാർ  

See More………………https://fb.watch/bfy2Pher0X/

പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പയ്യക്കോട്- അടുതല റോഡിൻ്റെ റീ ടാറിംഗ് ടെണ്ടർ ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡിളക്കി മെറ്റൽ ഇട്ടുപോയതിനുശേഷം കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിനാൽ ജനങ്ങൾ വൻപ്രതിഷേധത്തിലാണ്. വാലിയംകുന്നു, മുടിയൂർക്കോണം, അടുതലത്തേയ്ക്കു പോകണമെങ്കിൽ സർക്കസ്സുകൂടി അറിഞ്ഞിരിക്കണം. റോഡിൽ കാൽനടയാത്രപോലും പറ്റാത്ത  അവ്സഥയാണ്. 

വീതി കൂട്ടുന്നതിൻ്റെ ഭാഗമായി വശങ്ങളിൽ ഉറപ്പിച്ച ഒന്നര ഇഞ്ച് മെറ്റലും മണ്ണും ഇളകി റോഡിൽ നിരന്ന് കിടക്കുന്നതിനാൽ കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടങ്ങളിൽപ്പെടുന്നതും  പഞ്ചറാവുന്നതും നിത്യസംഭവമായി മാറി. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴികടന്നു പോകുന്നത് റോഡിൻ്റെ വീതി കൂട്ടുന്നതിൽ അപാകതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും നാട്ടുകാർ പരാതി നൽകിയിട്ടുമുണ്ട്.

 പയ്യക്കോട് മുതൽ അടുതലവരെയുള്ള മൂന്ന് കിലോമീറ്ററോളം റോഡ് റീ ടാർ ചെയ്യുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞബജെറ്റിൽ ഉൾപ്പെടുത്തി  രണ്ട്കോടി ഇരുപത്തിഅഞ്ച്ലക്ഷം രൂപ വകയിരുത്തി ടെൻ്റർ നടപടികൾ പൂർത്തീകരിക്കുകയും നിലവിൽ 4 മീറ്റർ വീതിയിലുള്ള ടാറിങ് വീതി കൂട്ടി അഞ്ചര മീറ്റർ ടാർ ചെയ്യുന്നതിനും പ്രധാനപ്പെട്ട വളവുകളിലും പയ്യക്കോട് നിന്നും കുറച്ചുദൂരം  ഇരുവശങ്ങളിലും ഒരോ മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതിനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.

അതിൻ്റെ ആദ്യപടിയായി റോഡിൻ്റെ വശങ്ങളിലെയും കയ്യേറ്റം ഒഴിപ്പിച്ച് വീതികൂട്ടിയിരുന്നു. വീതി കൂട്ടലിൻ്റെ ഭാഗമായി ഇരുവശങ്ങളിലെയും മണ്ണെടുത്ത് സ്വകാര്യ വ്യക്തികൾക്ക് വിൽക്കുന്നതായി പരാതി ഉയർന്നത് വിവാദമായിരുന്നു. പിന്നീട്  പ്രധാനപ്പെട്ട ഒരു അപാകതയായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത് ചിലഭാഗങ്ങളിൽ  പത്ത് മീറ്റർ വരെ വീതി കൂട്ടിയിട്ടുണ്ട്. എന്നാൽ ചില ഭാഗങ്ങളിൽ ആറ് മീറ്റർ പോലും വീതി ഇല്ലാത്ത ഭാഗങ്ങളിൽ റോഡ് കയ്യേറ്റം ഒഴിപ്പിച്ച് വീതികൂട്ടിയിട്ടില്ലായെന്നുമാണ്  പറയുന്നത്  ഇതിനെ  തുടർന്നാണ്  നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടർക്കും പരാതി നൽകിയത് നിർമ്മാണ പ്രവർത്തനങ്ങൾ  നടക്കാത്തതോടെ പ്രദേശവാസികൾ ദുരിതത്തിലാണ് .

മെറ്റലും മണ്ണും ഇളകിക്കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോഴും പൊടിപടലങ്ങൾ പ്രദേശമാകെ പടരുകയും പ്രായമായവർക്കും, ചെറിയ കുട്ടികൾക്കും വലിയ രീതിയിലുള്ള ശ്വാസംമുട്ടലും അലർജിരോഗങ്ങളും ഉണ്ടാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്  റോഡുവശത്തെ വീടുകളിലും കടകളിലും മുഴുവൻ പൊടികയറിയ അവസ്ഥയാണ് റോഡ് ടാറിങ്  വൈകുന്നതിനുള്ള  ഔദ്യോഗിക വിശദീകരണം.

എസ്റ്റിമേറ്റ് എടുത്തതിലെ അപാകതയെന്നാണ് .നിലവിൽ 3 കിലോമീറ്റർ ഉള്ള റോഡ് നാല് കിലോമീറ്റർ ദൂരം രേഖപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ടാറിങ്ങിന് മുകളിൽ ഒഴിക്കേണ്ട ആർ.എസ് വൺ എന്ന എമർഷൻ എസ്റ്റിമേറ്റിൻ ഇല്ല. കൂടാതെ എസ്റ്റിമേറ്റിൽ കുറഞ്ഞ അളവിൽ മാത്രമേ ടാറിങ്ങ് നടത്തേണ്ടതുള്ളൂ എന്നതിനാൽ ബാക്കി തുക ഉപയോഗിച്ച് അടുതലഭാഗത്ത് ക്രാഷ് കാരിയറും, റോഡിൻ്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും, റാടിങ്ങിൻ്റെ മുകളിൽ ഉപയോഗിക്കേണ്ട എമർഷനും കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് സാങ്കേതിക അനുമതിക്കായി അയച്ചിരുന്നു. എന്നാൽ അത് സി ഇ യുടെ ഓഫീസിൽ വരെ എത്തി സാങ്കേതിക അനുമതി ലഭിക്കാതെ മടങ്ങുകയായിരുന്നു.

പിന്നീട്  എം.എൽ.എയുടെ ശുപാർശ കത്ത് സഹിതം എസ്റ്റിമേറ്റ് റിവൈസിനുള്ള അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് കിട്ടിയാലുടൻ ടാറിങ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നാണ് ഔദ്യോഗിക ഭാഷ്യം. റോഡ് വീതി കൂട്ടുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നും പ്രദേശവാസികൾക്കും, യാത്രികരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം പ്രതിഷേധത്തിനിറങ്ങാനാണ് ജനങ്ങളുടെ  തീരുമാനം 

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles