ഓയൂർ : ചെങ്കുളംഅടുതല കല്ലുവാതുക്കൽറോഡ് പൊട്ടിപൊളിഞ്ഞിട്ട് കാലം ഏറെയായിട്ടും നന്നാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കുണ്ടും കുഴിയുമായ റോഡിലെ കുഴികൾ കൃത്യസമയത്ത് അടക്കാത്തതു മൂലം മഴക്കാലമായതോടെ റോഡിൽ കൂടി വാഹന ഗതാഗതവും കാൽനടയാത്രയും ദുശ്ശഹമായി. ദേശീയ പാതയിൽ കല്ലുവാതുക്കൽ നിന്നും കൊട്ടാരക്കര ഓയൂർ എന്നിവടങ്ങളിലേക്ക് നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ ചെങ്കുളം മുതൽ അടുതല കുരിശടി വരെയുള്ള ഭാഗങ്ങൾ ഏറെക്കുറെ തകർന്ന് വെള്ളക്കെട്ടായ നിലയിലാണ് . ചാത്തന്നൂർ നിയോജകമണ്ഡലത്തിൽപ്പെടുന്ന പയ്യക്കോട്,ചെങ്കുളം , കാക്കോട് ഭാഗങ്ങളിലെ ഇടറോഡുകൾ പലതും ഈ അവസ്ഥയിൽ തന്നെയാണ് . കാലവർഷമെത്തിയതോടെ ഈ റോഡുകളിൽ ക്കൂടിയുള്ള യാത്ര ദുരിതപൂർണ്ണമാണ് .