
See More.…………..https://fb.watch/aydBv2hGIX/
ഓയൂർ: ഇന്ന് പുലർച്ചെ നാലുമണിയോടെ ഓയൂർ ജംഗ്ഷനിലാണ് സംഭവം. പൂയപ്പള്ളി സ്റ്റേഷനിലെ എസ് ഐ അഭിലാഷ് ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ഓയൂർ ജംഗ്ഷനിലെ കെവിൻ പൂക്കടയുടെ തട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടം. രാവിലെ വെളിനല്ലൂർ ഭാഗത്തു അനധികൃതമായി മണൽവാരുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ് ഐ അഭിലാഷ് താമസസ്ഥലത്തുനിന്നും തന്റെ കാറിൽ വെളിനല്ലൂരിൽ പരിശോധനയ്ക്കായി പോയി വരുംവഴിയാണ് അപകടമുണ്ടായത് ഉറങ്ങിപോയതാണ് അപകടകാരണം എന്ന് പറയുന്നു പൂക്കടയുടെ ഉടമസ്ഥൻ വിനോദ് ആ സമയം കടയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു വിനോദിനും എസ് ഐ അഭിലാഷിനും നിസാര പരിക്കുകളാണുള്ളത് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നടത്തി വിട്ടയച്ചു. പൂക്കടയുടെ മുന്നിൽ ഉണ്ടായിരുന്ന ബൈക്കിനും എസ്ഐയുടെ കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏറെ നാളുകളായി ഓയൂർ വെളിനല്ലൂർ ഭാഗങ്ങളിലെ അനധികൃത മണൽവാരലിനെതിരെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ക്കെതിരെയും ശക്തമായ നടപടികൾ എടുക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പൂയപ്പള്ളിസ്റ്റേഷൻ എസ് ഐ അഭിലാഷ് .
വാർത്തകൾക്കായി ഗ്രീൻ മീഡിയ വിഷന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…………………………..https://www.facebook.com/greenmediavision