26.9 C
Kollam
Friday, January 28, 2022
spot_img

ഓയൂരിലെ കാർത്തിക ഫിനാൻസ് തട്ടിപ്പ് തെളിവെടുപ്പ് നടത്തി

തട്ടിപ്പ് നടത്തിയ ഫിനാൻസ് ഉടമ പൊന്നപ്പന് തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ

വീഡിയോ ലിങ്ക്.……………………https://fb.watch/8kZXT-o80w/

ഓയൂർ: കൊല്ലം മരുതമൺപള്ളിയിലും ഓയൂരിലും ഫിനാൻസ് സ്ഥാപനം നടത്തി ഒളിവിൽ പോയി പിടിയിലായ കേസിലെ പൊന്നപ്പനെയും ഭാര്യയെയും പൂയപ്പള്ളി പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതായി വിവരമറിഞ്ഞ് നൂറ് കണക്കിനാളുൾ വീടിന് സമീപം തടിച്ച് കൂടിയിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം പ്രതിയെ കൊണ്ടുവന്നപ്പോൾ  രോഷാകുലരായി തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. ഓയൂരിലും , മരുതമൺപള്ളിയിലും കാർത്തിക ഫിനാൻസ് എന്ന സ്വകാര്യ ധനമിടപാട് സ്ഥാപനം നടത്തി വന്നിരുന്ന മരുതമൺപള്ളി കോഴിക്കോട് കാറ്റാടി കാർത്തികയിൽ പൊന്നപ്പനെയാണ് പൂയപ്പള്ളി പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുവന്നത്.കൊട്ടാരക്കര സബ് ജയിലിൽ നിന്നും കോടതിയുടെ അനുമതിയോടെ പൂയപ്പള്ളി സ്റ്റേഷനിലെത്തിച്ച പൊന്നപ്പനെ ഓയൂർ കിഴക്കേജംഗ്ഷനിലുള്ള സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് വീട്ടിലും സ്ഥാപനത്തിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. വിവരമറിഞ്ഞ് നൂറ് കണക്കിനാളുകൾ പ്രദേശത്ത് തടിച്ച് കുടിയിരുന്നു. ആദ്യം ഫിനാൻസ് സ്ഥാപനം തുറന്ന് തെളിവെടുപ്പ് നടത്തിയ പോലീസ് പിന്നീട് വീട് പരിശോധിക്കാൻ എത്തി. എന്നാൽ വീടിൻ്റെ താക്കോൽ മാറിപ്പോയതിനാൽ ഏറെ നേരം ശ്രമിച്ചെങ്കിലും വാതിൽ തുറക്കാനായില്ല. പ്രതിയുമായി മടങ്ങിയ പോലീസ് അരമണിക്കൂറിന് ശേഷം മേസ്തിരിയെയും കൂട്ടി സ്ഥലത്തെത്തി വീടിൻ്റെ വാതിൽ പൊളിച്ചാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles