ഓപ്പറേഷന് ഗംഗയുടെ ഭാഗമായി ഇതുവരെ യുക്രെയ്ന് വിട്ടത് 17,000 ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം .ഏകദേശം 80 ശതമാനം ഇന്ത്യക്കാരും യുക്രെയ്നിന്റെ അതിര്‍ത്തി കടന്ന് അയല്‍രാജ്യങ്ങളിലേക്ക് എത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് രക്ഷാദൗത്യ വിമാനങ്ങള്‍ നമ്മുടെ പൗരന്മാരുമായി ഇന്ത്യയിലെത്തി. ഇതോടെ ഓപ്പറേഷന് ഗംഗയുടെ ഭാഗമായി എത്തിയ വിമാനങ്ങളുടെ എണ്ണം 15 ആയെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.15 വിമാനങ്ങളിലായി 3,352 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി പറക്കുന്നത് 15 വിമാനങ്ങളാണ്. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം സി-17 ഇതിനോടകം ഓപ്പറേഷന് ഗംഗയുടെ ഭാഗമായി കഴിഞ്ഞു.