29.9 C
Kollam
Sunday, January 23, 2022
spot_img

ഓടനാവട്ടത്ത് ഭാര്യയെ പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

See More……………………………….https://fb.watch/a2F3j1GWIX/

ഓടനാവട്ടം: മുട്ടറയിൽ ഭാര്യയെ നിരന്തരം ശാരീരികമായി പീഡിപ്പിച്ച ഭർത്താവിനെ ഭാര്യയുടെ പരാതിയെ തുടർന്ന് പൂയപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. ഓടനാവട്ടം മുട്ടറ പള്ളിക്കുന്നുമ്പുറം ഉണ്ണി സദനത്തിൽ ഉണ്ണികൃഷ്ണപിള്ള ( 47 ) യെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.  ഉണ്ണികൃഷ്ണൻ നിരന്തരം മദ്യപിച്ചെത്തി അതിക്രൂരമായി ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവാകുകയും ഇയാൾ വീട്ടിൽ ചിലവിനു നൽകാത്തതിനെയും തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ ഭാര്യ കൊട്ടാരക്കരയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയാണ്. സംശയ രോഗിയായ ഇയാൾ ജോലി കഴിഞ്ഞ് വരുന്ന ഭാര്യയെ നിരന്തരം ഇയാൾ  അതിക്രൂരമായി മർദ്ദിക്കാറുണ്ടെന്നു പോലീസ് പറഞ്ഞു. ഉപദ്രവം സഹിക്കാനാവാതെയാണ് ഭാര്യ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തി കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles