26.9 C
Kollam
Monday, July 26, 2021
spot_img

ഓക്സിജൻ സിലിണ്ടർ കയറ്റിറക്ക് : എറണാകുളം സിറ്റി ചുമട്ട്തൊഴി ലാളികളുടെ സേവനം ശ്രദ്ധേയമാകുന്നു.


എറണാകുളം: നഗരത്തില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍ കയറ്റിറക്ക് നടത്തുന്ന എറണാകുളം സിറ്റി ചുമട്ട്തൊഴിലാളികളുടെ സേവനംശ്രദ്ധേയമാകുന്നു. ജില്ലാഹെഡ്ലോഡ് & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു ഭാരവാഹികളായ കെ.എം അഷറഫിന്റേയും മുനാസിന്‍്റെയും നേതൃത്വത്തില്‍ 25 ഓളം തൊഴിലാളികള്‍ 24 മണിക്കൂറും സേവന സന്നദ്ധരായി ഇവിടെ രംഗത്തുണ്ട്. അതും തീര്‍ത്തും സൗജന്യമായി. കഴിഞ്ഞ ആഴ്ചകളില്‍ രാത്രിയും പകലും തേവര കൊച്ചിന്‍ എയര്‍ പ്രൊഡക്ടില്‍ നിന്നും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കും തിരിച്ചുമുള്ള സിലിണ്ടര്‍ കയറ്റി ഇറക്കാണ് തൊഴിലാളികള്‍ ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം എറണാകുളം പി വി എസ് ആശുപത്രി പ്രവര്‍തനക്ഷ്മമാക്കുന്നതിനു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.ഈ ദുരന്തസമയത് തൊഴിലാളികളുടെ പ്രവര്‍ത്തനം തികച്ചും പ്രശംസനീയമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അഭിപ്രായപ്പെട്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles