29 C
Kollam
Monday, June 14, 2021
spot_img

ഒഴിഞ്ഞുകിടന്ന പുരയിടത്തിൽ ചാരായംവാറ്റ് 1010 ലിറ്റർ കോട പിടിച്ചു


കുണ്ടറ: പടപ്പക്കരയിൽ ആനപ്പാറ ഭാഗത്തുള്ള നാല് വശവും ചുറ്റുതിൽകെട്ടി ഉയരത്തിലുള്ള ഗേറ്റും പിടിപ്പിച്ചിട്ടുള്ള സ്വകാര്യ വ്യക്തിയുടെപറമ്പിൽ നിന്നും ഇരുമ്പിന്റ ബാരലുകളിലും അലൂമിനിയം കലങ്ങളിലും മറ്റുംസൂക്ഷിച്ചിരുന്ന പാകപ്പെടുത്തിയ 1010 ലിറ്റർ കോട കൊല്ലം എക്സൈസ്സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും ചേർന്ന് പിടികൂടി വസ്തുവിന്റെ ഉടമസ്ഥൻ കൊല്ലം ടൗൺ ഭാഗത്തത് താമസിക്കുന്നയാളാണെന്നും വർഷത്തിൽ ഒരിക്കൽ വസ്തുവിൻ വന്നു പോകാറുള്ളൂവെന്നും അന്യേഷണത്തിൽ ബോധ്യമായി. മൊത്തത്തിൽ കാടുപിടിച്ചു കിടക്കുന്ന അസ്ഥയിലാണ്. വസ്തുവിന്റെഉടമയോ മറ്റാരുമോവസ്തുവിലേക്ക് വരാൻ സാധ്യതയില്ലായെന്നു മനസ്സിലാക്കിയതദ്ദേശ വാസികളായ മൂന്നു പേർ ചേർന്നാണ് കോട വാറ്റുന്നതിനായി തയാറാക്കിവച്ചിരുന്നത് എന്ന് അന്യേഷണത്തിൽ ബോധ്യമായി. പ്രതികളെപ്പറ്റി വ്യക്തമായസൂചന ലഭിച്ചു. അന്യേഷണം ആരംഭിച്ചു. കോട പെട്ടെന്ന് പരുവമാകന്നതിനായിഅമോണിയ കൂടുതലായി ചേർത്ത് തയാറാക്കി വച്ചിരുന്ന കോടയാണ് കണ്ടെത്തിയത്.പടപ്പക്കര കയൽവാരം കേന്ദ്രീകരിച്ചു നടത്തി വന്നിരുന്ന ചാരായവാറ്റുകാരെപിടിക്കാൻ എക്സൈസും പോലീസം പരിശോധന ശക്തമാക്കിയതോടു കൂടിയാണ് . ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ,പറമ്പുകൾ എന്നിവിടങ്ങളിലേക്ക് ചാരായം വാറ്റ്കേന്ദ്രങ്ങളായി മാറിയത് കോടയിൽ അമോണിയ പോലുള്ള രാസപദാർത്ഥങ്ങൾചേർക്കുന്നത് മൂലമുണ്ടാക്കുന്ന ഏറ്റവും വലിയദൂഷ്യം അത്തരം കോട ഉപയോഗിച്ചുവാറ്റിയെടുക്കുന്ന ചാരായം കൂടിക്കുന്നവരിൽ മാരാക രോഗങ്ങൾ പിടിപ്പെടാൻസാധ്യത കൂടുതലാണ് എന്നുള്ളതാണ്. വാഷ് നന്നായി തിളച്ചു വരുമ്പോൾ തന്നെഅമോണിയയും ആ വിയായി ചാരായത്തിൽ കലരുന്നു. അമോണിയ ഉപയോഗിച്ചുതയ്യാറാക്കുന്ന കോടയിൽ നിന്നും ലഭിക്കുന്ന ചാരായത്തിനു കുടിക്കുമ്പോൾഅമോണിയയുടെ ചുവ വരുമെങ്കിലും മദ്യശാലകൾ അടഞ്ഞു കിടക്കുന്ന സമയമായതിനാൽലിറ്ററിൽ 3000 രൂപ വരെ വില കൊടുത്ത് ചാരായംവാങ്ങാൻ ആളുണ്ട് എക്സൈസ്സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദ് ,എക്സൈസ് ഇൻസ്പെക്ടർ T രാജീവ് പ്രീ: ഓഫീസർഉണ്ണികൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസറൻമാരായ നിതിൻ . രാജ്മോഹൻ,അഭിലാഷ്, പ്രസാദ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമായ തിനാൽ കായൽ തീരങ്ങൾ തുരുത്തുകൾ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പറമ്പുകൾ വനമേഖലകൾ എന്നിവ കേന്ദ്രീകരിച്ച് രാത്രിക്കാലപരിശോധനയും പകൽ പരിശോധനയും ശക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles