24.9 C
Kollam
Friday, October 29, 2021
spot_img

ഒളിമ്ബ്യന്‍ സജന്‍പ്രകാശിന്​ അസിസ്റ്റന്‍റ്​ കമാണ്ടന്‍റായി​ സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഒളിമ്ബിക്സില്‍ പങ്കെടുത്ത നീന്തല്‍ താരം സജന്‍ പ്രകാശിന് കേരള പൊലീസില്‍ അസിസ്റ്റന്‍റ്​ കമാണ്ടന്‍റായി സ്ഥാനക്കയറ്റം നല്‍കി. ആംഡ് പൊലീസ് ഇന്‍സ്പെക്ടറായിരുന്നു സജന്‍ പ്രകാശ്. ടോക്കിയോ ഒളിമ്ബിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ താരത്തിന്​ തിരുവനന്തപുരം വിമാനത്താവളത്തിലും പൊലീസ് ആസ്ഥാനത്തും സേന സ്വീകരണം ഒരുക്കിയിരുന്നു. 2019 ആഗസ്റ്റില്‍ ലോക പൊലീസ് മീറ്റിനു പുറപ്പെടുന്നതിന്‍റെ തലേ ദിവസമാണ്​ സജന്‍ കേരള പൊലീസില്‍ ഔദ്യോഗിക അംഗമായത്​. മൂന്ന്​ മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ്​ സജന്‍ സ്പെഷല്‍ ആംഡ് പൊലീസില്‍ ഇന്‍സ്പെക്ടറായി സര്‍വീസില്‍ പ്രവേശിച്ചത്​.

ടോക്യോ ഒളിമ്ബിക്സ് നീന്തലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സജന് പക്ഷേ മെഡല്‍ നേടാനായിരുന്നില്ല. പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്സില്‍ നാലാമതായി ഫിനിഷ് ചെയ്തെങ്കിലും സെമിയിലെത്താനുള്ള സമയം കുറിക്കാനായില്ല.1:57:22 എന്ന സമയത്തിലാണ് ഹീറ്റ്സില്‍ സജന്‍ പ്രകാശ് ഫിനിഷ് ചെയ്തത്. ആദ്യ 16 പേര്‍ക്ക് മാത്രമാണ് സെമിയിലേക്ക് അവസരം. എന്നാല്‍ സജന് 24ാം സ്ഥാനമാണ് ലഭിച്ചത്. 1:56:38 എന്ന സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കി ഒളിമ്ബിക് യോഗ്യത നേടിയ സജന് പക്ഷേ ഈ മികവ് ടോക്യോയില്‍ ആവര്‍ത്തിക്കാനായില്ല.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles