24.9 C
Kollam
Wednesday, July 28, 2021
spot_img

ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ


തിരുവനന്തപുരം :ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം നന്തന്‍കോട് കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍ (45), ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഇന്നലെ രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അയല്‍വാസികള്‍ തിരികെയെത്തുമ്പോൾ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സുഹ്യത്തുക്കള്‍ പറയുന്നു. ആത്മഹത്യ ആകാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles