27.9 C
Kollam
Monday, June 14, 2021
spot_img

ഒരുവർഷമായി പ്രോഗ്രാമില്ല ,ഇപ്പോൾ വീടും തകർന്നു ; പ്രശസ്ത തബലിസ്റ്റ് വിജയൻ കരിങ്ങന്നൂരിൻ്റെ ജീവിതം പ്രതിസന്ധിയിൽ

(സ്‌പെഷ്യൽ സ്റ്റോറി )

ഓയൂർ;പ്രശസ്ത തബലിസ്റ്റ്  വിജയൻ കരിങ്ങന്നൂർ ജീവിതം വഴിമുട്ടിയ  അവസ്ഥയിൽ കൊറോണയുടെ വരവോടെ പട്ടിണിയിലായ സ്റ്റേജ് കലാകാരന്മാരുടെ കൂട്ടത്തിൽ ജീവിത വഴിയിൽ പകച്ചു നിൽക്കുകയാണ് വിജയൻ കരിങ്ങന്നൂർ . അതിനിടയിലാണ് ഒരു ദുരന്തം പോലെ വീടും തകർന്നു വീണത്  ദിവസങ്ങൾക്ക് മുൻപ് പെയ്ത കനത്ത മഴയിൽ ഈ കലാകാരൻ്റെ ആകെയുള്ള സമ്പാദ്യമായിരുന്ന വീട് അടുക്കളയടക്കം മുക്കാൽഭാഗവും  തകർന്നു വീണു. വെളിനല്ലൂർ പഞ്ചായത്തിലെ ഓയൂർ കരിങ്ങന്നൂർ ശോഭന വിലാസത്തിൽ വിജയൻ കേരളത്തിലെ അറിയപ്പെടുന്ന  തബലിസ്റ്റാണ്. 63 വയസ്സുകാരനായ അനുഗ്രഹീത കലാകാരനായ വിജയൻ  12 മത്തെ വയസ്സിൽ തബലവാദ്യവുമായി അരങ്ങിലെത്തു കയായിരുന്നു . ആർ സി കൈമൾ , കൊട്ടിയം സംഘം തിയറ്റേഴ്സ്, ഗായിക ആലീസ് ഉണ്ണികൃഷ്ണൻ്റെ നാടക സമിതി, കൊല്ലം തിയറ്റേഴ്സ്, കല്ലട രത്നകലാ തിയറ്റേഴ്സ്, ഗായകൻ കൊല്ലം നഷാദ്, ഗായകൻ ആശ്രാമം ഉണ്ണികൃഷ്ണൻ , കൊല്ലം എ ആർ നാഥിനൊപ്പം , സുന്ദരൻ കല്ലായിയോടൊപ്പം, കൊല്ലം സമാസിനിയുടെ കൈരളി തിയറ്റേഴ്സ്, കേരളത്തിലെ പ്രമുഖ കാഥികനായ ഹർഷകുമാറിനൊപ്പം 28 വർഷമായി തബലയും ട്രിപ്പിളും വായിച്ചു . ആകാശവാണി , ദൂരദർശൻ , ഏഷ്യാനെറ്റ് പരിപാടികളിൽ നിരവധി പ്രോഗ്രാമുകൾ . ജീവിതംതന്നെ കലയ്ക്ക് വേണ്ടി ഉഴിഞ്ഞ് വച്ച വിജയൻ കരിങ്ങന്നൂരിന് കേരള സംഗീത നാടകഅക്കാദമിയുടെ സാക്ഷ്യപത്രമടക്കം ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിച്ചുണ്ട് . രണ്ട് വർഷം മുൻപ് ഭാര്യ ക്യാൻസർ രോഗം വന്ന് മരിച്ചിരുന്നു. ഒരു മകളും മകനുമാണ് , മകളെ പ്രാരാബ്ധങ്ങൾക്കിടയിലും വിവാഹം കഴിച്ചയച്ചു.  വീട്ടിൽ ഒറ്റയ്ക്ക് ,  വിജയൻ ഒരു വർഷമായി തനിച്ചു , കൊറോണ മൂലം പരിപാടികൾ  ഒന്നുമില്ലാതെ കഴിയുകയാണ് . അതിനിടയിലാണ് പ്രകൃതിക്ഷോഭത്തിൽ വീട് തകരുന്നതും ജീവിതം പ്രതിസന്ധിയിലാകുന്നതും തബലിസ്റ്റ് വിജയൻ കരിങ്ങന്നൂരിൻ്റെ  കഥ മാത്രമല്ലിത് , കേരളത്തിലുള്ള സ്റ്റേജ് കലാകാരന്മാരും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ  മുഴുവനും പ്രതിസന്ധിയിലാണ്. അതിൽ ഒരാളാണ്  തബലിസ്റ്റ് വിജയൻ കരിങ്ങന്നൂരും ,  ഇതുപോലെ വിജയനടക്കം  കേരളത്തിൽ ആയിരക്കണക്കിന് സ്റ്റേജ് കലാകാരന്മാരും കലാകാരികളും പിന്നണി പ്രവർത്തകരുമാണ്  പട്ടിണിയിൽ ആയിരുക്കുന്നത് . പുതിയ സർക്കാരിലാണ് ഇനി കലാകാരന്മാരുടെ പ്രതീക്ഷ. തകർന്ന വീടിൻ്റെ ശേഷിച്ച കിടപ്പുമുറിയിൽ അടുപ്പൊരുക്കി കഞ്ഞിവച്ചാണ്  ഇപ്പോൾ വിജയൻ ജീവിതം തള്ളിനീക്കുന്നത്  . വീട് നന്നാക്കാൻ പഞ്ചായത്തിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുവാനായി കാത്തിരിക്കുകയാണ് ഇദ്ദേഹം . ഇനിയും ഉത്സപറമ്പുകൾ സജീവമാകുമെന്ന നല്ലൊരു നാളെയുടെ പ്രതീക്ഷയിലാണ് പതിനായിരക്കണ  ക്കിന് വേദികളിൽ തൻ്റെ വിരലുകൾ കൊണ്ട് വിസ്മയം തീർത്ത വിജയൻ കരിങ്ങന്നൂർ എന്ന ഈ കലാകാരൻ .

റിപ്പോർട്ട്; സുരേഷ്ചൈത്രം 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles