29.9 C
Kollam
Sunday, January 23, 2022
spot_img

ഒമിക്രോണ്‍ : ഹൈറിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയത് മൂന്ന്പേര്‍

ന്യൂഡല്‍ഹി : കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തിലുള്ളത് 68 പേര്‍.ഇതില്‍ മൂന്നുപേര്‍ കേരളത്തിലാണ്. മഹാരാഷ്ട്ര (28), തെലങ്കാന (13), ഡല്‍ഹി (12), രാജസ്ഥാന്‍ (9), തമിഴ്നാട് (3) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും ജയ്പുരിലെത്തിയ കുടുംബത്തിലെ 9 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിസ്‌ക് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയ രണ്ടു പേരും ഒരാളുടെ അമ്മയുമാണ് കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്നു കോഴിക്കോട്ടെത്തി കൊവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകനെയും അമ്മയെയും ബീച്ച് ആശുപത്രിയിലേക്കു മാറ്റി.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles