Home Latest News ഒന്നര  വയസ്സുകാരിക്ക് ചികിത്സകിട്ടിയില്ല ശ്വാസം തടസ്സം മൂലം കുഞ്ഞു മരിച്ചു 

ഒന്നര  വയസ്സുകാരിക്ക് ചികിത്സകിട്ടിയില്ല ശ്വാസം തടസ്സം മൂലം കുഞ്ഞു മരിച്ചു 

by Green Media Vision

വിശാഖപട്ടണം: കൊവിഡ് ബാധിച്ച്‌ ശ്വാസതടസം അനുഭവിക്കുന്ന ഒന്നര വയസുകാരിയുടെ ജീവന്‍ രക്ഷിക്കണേ എന്ന് അമ്മ കേണപേക്ഷിച്ചിട്ടും ആശുപത്രിയില്‍ ബെഡ് ലഭിച്ചില്ല. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രി വരാന്തയില്‍ കുഞ്ഞിനായി ഒരിടം കണ്ടെത്തിയപ്പോഴേക്കും അവള്‍ ഈ ലോകത്തോട് എന്നെന്നേക്കുമായി വിടവാങ്ങിയിരുന്നു. നിസഹായയായ അമ്മ നോക്കിനില്‍ക്കെയാണ് മകള്‍ ചികിത്സ കിട്ടാതെ ജീവന്‍ വെടിഞ്ഞത്. വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ് ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ആന്ധ്രാ സ്വദേശികളായ വീരബാബുവിന്റെയും ഉമയുടെയും മകള്‍ ചാന്ദ്‌വികയാണ് (ഒന്നര) മരിച്ചത്. ഏതാനും ദിവസം മുമ്ബാണ് കുട്ടിക്ക് പനി വന്നത്. കഴിഞ്ഞദിവസം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് പോസിറ്റീവായി.

You may also like

Leave a Comment