24.9 C
Kollam
Tuesday, January 25, 2022
spot_img

ഒക്ടോബര്‍ 01 ലോക വൃദ്ധജനദിനം

ഒരു ആയുഷ്‌കാലം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് വൃദ്ധജനങ്ങള്‍. വാര്‍ദ്ധക്യകാലപരിചരണം വൃദ്ധരുടെ അവകാശമാണ്. അതോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ ക്കുറിച്ചുള്ള ഗൗരവകരമായ പഠനങ്ങളും വേണ്ടത്രയുണ്ടായിട്ടില്ല. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.

1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്  1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. ഇന്ന് അതിൻ്റെ മുപ്പതാം വാർഷികമാണ്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് 1999 അന്താരാഷ്ട്ര വൃദ്ധജനവര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles