29.9 C
Kollam
Sunday, January 23, 2022
spot_img

ഐശ്വര്യാലക്ഷ്മിയുടെ “കുമാരി ” പൂജ കഴിഞ്ഞു

ഐശ്വര്യാലക്ഷ്മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി. ചിത്രത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. ഷൂട്ടിംഗ് ഡിസംബര്‍ 18 ന് കാഞ്ഞങ്ങാട് ആരംഭിക്കും.നിര്‍മല്‍ സഹദേവനാണ് ചിത്രം തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്നത്. ‘രണ’ത്തിനുശേഷം നിര്‍മ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്. ശ്യാമപ്രസാദ് ചിത്രമായ ഹേ ജ്യൂഡിന്റെ തിരക്കഥാകൃത്തും നിര്‍മ്മലാണ്. നടന്‍ പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തും. അതുകൊണ്ടുകൂടിയാവാം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ഫാമിലിയും മിത്തും ഇടകലര്‍ന്ന ഒരു ചലച്ചിത്രം. ഒറ്റവാക്കില്‍ അതാണ് കുമാരി. ഒരു സ്ത്രീപക്ഷ സിനിമയല്ലെങ്കിലും സ്ത്രീയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാകാന്‍ പോകുന്ന സിനിമയും.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles