26.9 C
Kollam
Monday, July 26, 2021
spot_img

ഏഴു ടണ്ണിൽ ഏറെ വിറക് ഇരുന്നൂറോളം വീടുകളിൽ നേരിട്ട് എത്തിച്ചു വേറിട്ട സഹായം ഒരുക്കി സമുദ്രതീരം മതേതര വയോജന കൂട്ടുകുടുംബം

ഏഴു ടണ്ണിൽ ഏറെ വിറക് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഇരുന്നൂറോളം വീടുകളിൽ നേരിട്ട് എത്തിച്ചു വേറിട്ട സഹായം ഒരുക്കി സമുദ്രതീരം മതേതര വയോജനകൂട്ടുകുടുംബം മാതൃക ആകുന്നു. പാചകവാതക വില കൂടുകയും മഴ കാരണം വിറകിന് ക്ഷാമം നേരിടുകയും ചെയ്തതോടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ആവശ്യമായ വിറക് വീടുകളിൽ എത്തിച്ചു കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രവും സമുദ്രതീരം ചാരിറ്റബിൾ ട്രസ്റ്റും മാതൃക ആയി. ഏഴു ടണ്ണിൽ ഏറെ വിറക് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഇരുന്നൂറോളം വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുകയായിരുന്നു. വിവിധ മില്ലുകളിൽ നിന്നും വാങ്ങിയതും ട്രസ്റ്റിന്റെ പുരയിടത്തിൽ നിന്നും മരങ്ങൾ മുറിച്ചുമാണ് വിറക് സംഭരിച്ചത്. പാരിപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ. വി.സജു വിറക് കയറ്റിയ ലോറികൾ ഫ്ലാഗ് ഓഫ് ചെയ്തു. സമുദ്രതീരം വയോജന കേന്ദ്രം ചെയർമാൻ റുവൾ സിംഗ്, ആർ ഡി ലാൽ, സുധി വേളമാനൂർ, ബിനു കല്ലുവാതുക്കൽ, കൊല്ലം ഷിബു റാവുത്തർ എന്നിവർ നേതൃത്വം നൽകി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles