24.9 C
Kollam
Wednesday, July 28, 2021
spot_img

ഏലായിൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി

പടിഞ്ഞാറെകല്ലട: വലിയപാടം ചെമ്പിൽ ഏലായിൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വലിയപാടം പടന്നയിൽ സേതുവിന്റെ മകൻ മിഥുൻ നാഥ് (നന്ദു,21), പ്രണവത്തിൽ രഘുനാഥൻ പിള്ളയുടെ മകൻ ആദർശ് (അക്കൂട്ടൻ,24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിൽ ആദ്യം മിഥുന്റെയും പിന്നീട് ആദർശിന്റെയും മൃതദേഹം ലഭിച്ചു.ശനിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കാണാതായവർക്കൊപ്പം അമൽ,ശിവപ്രസാദ്,ആദിത്യൻ എന്നീ യുവാക്കളുമുണ്ടായിരുന്നു.അപകട ശേഷം ഇവർ നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു.ഇവരാണ് അപകടം മറ്റുള്ളവരെ അറിയിച്ചത്.അഞ്ചംഗ സംഘം വിസ്‌തൃതവും ഏറെ ആഴവുമുള്ള ഏലാച്ചിറയിൽ വള്ളത്തിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. ശാസ്താംകോട്ടയിൽ നിന്നും അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്.

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles