29 C
Kollam
Monday, June 14, 2021
spot_img

ഏറ്റവുംനീളമേറിയ നഖങ്ങളുടെ ഉടമ 30 വര്‍ഷങ്ങള്‍ക്ക് ശേഷം നഖങ്ങള്‍ മുറിച്ചു; ആശുപത്രിയില്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍


വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും നീളമേറിയ കൈനഖങ്ങളുടെ ഉടമയായി ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സില്‍ ഇടം നേടിയ അയന്ന വില്യംസ് 30 വര്‍ഷത്തിന് ശേഷം നഖങ്ങള്‍ മുറിച്ചു. അമേരിക്കയിലെ ടെക്സാസിലുള്ള ട്രിനിറ്റി വിസ്റ്റ ഡെര്‍മറ്റോളജിയിലെ ഡോ. അലിസണ്‍ റീഡിങ്ങറാണ് അയന്നയുടെ നഖങ്ങള്‍ മുറിച്ചത്. വികാരഭരിതമായ ആ രംഗങ്ങള്‍ ആശുപത്രി അധികൃതര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. 19 അടിയും 10.9 ഇഞ്ച് നീളവും ഈ സമയത്ത് അയന്നയുടെ നഖത്തിനുണ്ടായിരുന്നു. രണ്ട് ബോട്ടില്‍ നെയില്‍ പോളിഷെങ്കിലും കുറഞ്ഞത് വേണമായിരുന്നു ഈ നഖങ്ങള്‍ ഭംഗിയാക്കാന്‍. 2017 ലാണ് അയന്ന വില്യംസ് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സില്‍ കയറിപ്പറ്റിയത്. മുപ്പത് വര്‍ഷത്തിന് ശേഷമാ ണ് അയന്ന നഖം മുറിക്കുന്നത്. 1990 മുതല്‍ അയന്ന നഖങ്ങള്‍ വളര്‍ത്തിത്തുടങ്ങിയിരുന്നു. ‘നഖമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ തന്നെയാണ് രാജ്ഞി.’ അയന്ന ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സിനോട് പറഞ്ഞു. അയന്ന നഖം മുറിക്കുന്ന വിഡിയോ ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles