തിരുവനന്തപുരം : എൻഡോസൽഫാൻ ഇരകളായ എല്ലാവർക്കും
സുപ്രീം കോടതി വിധി പ്രകാരം നഷ്ടപരിഹാരം നൽകുക, ഇരകളായ രോഗികളുടെ ചികിത്സക്ക് കാസർഗോഡ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുക, അവരുടെ കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൽഫാൻ പീഡിത ജനകീയ മുന്നണി ഇന്ന് അവകാശ ദിനം ആചരിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ഐക്യ ദാർഢ്യ സമിതി യുടെ ആഭിമുഖ്യത്തിൽ ഐക്യ ദാർഢ്യ സംഗമം നടത്തി. എം ഷാജർഖാൻ, സോണിയ ജോർജ്, സലാഹുദീൻ, സീറ്റദാസൻ, ശ്രീജ നെയ്യാറ്റിൻകര, എ ഷൈജു എന്നിവർ നേതൃത്വം നൽകി