26.9 C
Kollam
Monday, July 26, 2021
spot_img

എസ് വൈ എസിൻ്റെ പെരുന്നാൾ വിരുന്ന്

 

 

ഇരവിപുരം : എസ് വൈ എസ് ഇരവിപുരം സർക്കിൾ  പെരുന്നാൾ ദിനത്തിൽ 1000 ൽ പരം ഭക്ഷണ പൊതികൾ വിതരണം ചെയ്തു, കൊല്ലം കോർപ്പറേഷൻ, തെരുവോരങ്ങൾ, പുനരധിവാസ കേന്ദ്രം , റെയിൽവേ സ്റ്റേഷൻ, ഇരവിപുരം സോണൽ ഓഫീസ്,പള്ളിമുക്ക് മണക്കാട്,അയത്തിൽ കൊല്ലൂർവിള ഡിവിഷൻ, പരിധിയിലെ കോവിഡ് രോഗികൾ, കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ, പോലീസ് സ്റ്റേഷൻ, യാത്രക്കാർ എന്നിവർക്ക് ഭക്ഷണം വിതരണം ചെയ്തു
സർക്കിൾതല ഉദ്ഘാടനം കൊല്ലം സോൺ വൈസ് പ്രസിഡന്റ് സയ്യിദ്  ജഅഫർ കോയ തങ്ങളും,നിയമ പാലകർക് ഇരവിപുരം സി ഐ ധർമജിതും,മുനിസിപ്പൽ കോർപറേഷൻ തല ഉൽഘാടനം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആർ ബിനോയും നിർവഹിച്ചു, ഇരവിപുരം സർക്കിൾ പ്രസിഡന്റ്‌ അമീൻ സഖാഫി, സെക്രട്ടറി റഫീഖ്, മറ്റു ഭാരവാഹികളും, സാന്ത്വനം വളന്റിയർമാരും പങ്കെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles