25.5 C
Kollam
Tuesday, August 9, 2022
spot_img

എസ് പി സി യുടെ ഒരുവയറൂട്ടാം പദ്ധതി പൂയപ്പള്ളി ഗവ: ഹൈസ്കൂളിൽ തുടക്കമായി


പൂയപ്പള്ളി : കൊല്ലം ജില്ലയിലെ മികച്ച സ്കൂളായ പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ  എസ് പി സി പയനിയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന “ഒരു വയറൂട്ടാം ” പദ്ധതി പ്രവർത്തനം ആരംഭിച്ചു. ജില്ലാക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി യും എസ്. പി. സി യുടെ
ജില്ലാ നോഡൽ ഓഫീസറുമായ ആർ. അശോക് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി വെളിയം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കോവിഡ് രോഗികൾക്കും കൊറന്റൈനിൽ ഉള്ളവർക്കും നെടുമ്പന പഞ്ചായത്തിലെ ലോക് ഡൗൺ മൂലം പട്ടിണിയിലായ ഏഴ് കുടുംബങ്ങൾക്കുള്ള ഭക്ഷണവുമാണ് വിതരണം ചെയ്തത് അതാതു വാർഡിലെ മെമ്പർമാർക്ക് ഭക്ഷണപ്പൊതി എത്തിച്ചു നൽകും എസ് പി സി യുടെ ചുമതല ക്കാരായ റാണി, ഗിരിജ,ഡ്രിൽ ഇൻസ്ട്രക്ടർമാരായ പൂയപ്പള്ളി സ്റ്റേഷൻ എ. എസ്. ഐ, ഗോപകുമാർ, ദീപ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,429FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles