25.8 C
Kollam
Sunday, June 26, 2022
spot_img

എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി വധം : പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ സംശയാസ്പദമായ നിലയില്‍ കാര്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാര്‍ പരിശോധിച്ചു.അപകടം നടന്നതിന്‍റെ കേടുപാടുകള്‍ കാറിന്‍റെ മുന്‍വശത്തുണ്ട്. സംശയാസ്പദമാ യ നിലയില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസെത്തി പരിശോധന തുടര്‍ന്നത്. ഫൊറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്. വിരലടയാളമോ മറ്റ് തെളിവുകളോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.അതിനിടെ കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles