27.9 C
Kollam
Saturday, October 16, 2021

‘എന്റെ പാദുകങ്ങള്‍ വിശ്രമിക്കും, ക്രിക്കറ്റിനോടുള്ള സ്നേഹം തുടരും;’ വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മലിംഗ

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗ അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. 2014ല്‍ ടി 20 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റനായ മലിംഗ ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പൂര്‍ത്തിയാക്കി.

തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചുകൊണ്ട് മലിംഗ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ടി -20 യിലെ തന്റെ വിക്കറ്റുകളെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തു. “എന്റെ ഷൂസ് വിശ്രമിക്കുമ്ബോഴും ഗെയിമിനോടുള്ള എന്റെ സ്നേഹം ഒരിക്കലും വിശ്രമിക്കില്ല,” എന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കി.

ലസിത് മലിംഗയുടെ സന്ദേശം,” എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

“ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ നേടിയ അനുഭവം ഇനി ഈ മേഖലയില്‍ ആവശ്യമില്ല,” മലിംഗ കുറിച്ചു.

“പക്ഷേ, കളിയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കാനായി വളരുന്ന യുവതലമുറയെ ഞാന്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുകയും കളി ഇഷ്ടപ്പെടുന്ന എല്ലാവരോടും കൂടെ ഞാന്‍ എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും.

നിങ്ങള്‍ക്കെല്ലാവര്‍ക്കും ത്രിരത്നങ്ങളുടെ അനുഗ്രഹമുണ്ടാവട്ടെ! ശ്രീലങ്ക ക്രിക്കറ്റ്, മുംബൈ ഇന്ത്യന്‍സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, രംഗ്പൂര്‍ റൈഡേഴ്സ്, കെന്റ് ക്രിക്കറ്റ് ഗയാന, ആമസോണ്‍ വാരിയേ,ഴ്സ് മറാത്ത അറേബ്യന്‍സ്, മോണ്‍‌ട്രിയല്‍ ടൈഗേഴ്സ്,” മലിംഗ കുറിച്ചു.

ഈ വര്‍ഷം ആദ്യം, മലിംഗയുടെ ഐപിഎല്‍ ടീം ആയ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മലിംഗ പറഞ്ഞിരുന്നു. ഈ വര്‍ഷം അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയില്ലെന്നും പറഞ്ഞിരുന്നു.2020 മാര്‍ച്ചില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി 20 യിലാണ് അദ്ദേഹം അവസാനമായി ശ്രീലങ്കയ്ക്കായി കളിച്ചത്.കഴിഞ്ഞയാഴ്ച ശ്രീലങ്ക ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു.ഐപിഎല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് മലിംഗ. 166 വിക്കറ്റുകളാണ് ഐപിഎല്ലില്‍ മലിംഗയുടെ നേട്ടം.

ശ്രീലങ്കയ്ക്ക് വേണ്ടിയും സുപ്രധാന നേട്ടങ്ങള്‍ താരം സ്വന്തമാക്കി. . അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ച് ഹാട്രിക്കുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാല് തവണ തുടര്‍ച്ചയായി നാല് പന്തില്‍ നാല് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles