24.9 C
Kollam
Tuesday, January 25, 2022
spot_img

എന്തു കഴിക്കണമെന്നു നിങ്ങളാണോ തീരുമാനിക്കുന്നത്: അഹമ്മദാബാദ് നഗരസഭയോടു കോടതി

അഹമ്മദാബാദ്: തെരുവോരങ്ങളിൽ സസ്യേതര ഭക്ഷണം വിൽക്കുന്നതു തടഞ്ഞതിനെതിരേ 25 തട്ടുകട ഉടമകൾ നൽകിയ പരാതിയിൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കടയുടമകളുടെ പ്രശ്നം ഏറ്റവും വേഗം പരിഹരിക്കണമെന്നും ഇവരിൽ നിന്നു പിടിച്ചെടുത്ത സാമഗ്രികൾ 24 മണിക്കൂറിനുള്ളിൽ തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു. മുനിസിപ്പൽ കോർപ്പറേഷന് എന്താണു പ്രശ്നമെന്നാണ് വിചാരണയ്ക്കി ടെ ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ചോദിച്ചത്.

” നിങ്ങൾക്ക് മാംസഭക്ഷണം ഇഷ്ടമല്ല. അതു നിങ്ങളുടെ കാഴ്ചപ്പാട്. പക്ഷേ, ഞാൻ പുറത്തുപോകുമ്പോൾ എന്തു കഴിക്കണമെന്ന് നിങ്ങൾ എങ്ങനെയാണു തീരുമാനിക്കുക? ഇപ്പോൾ ഇങ്ങനെയാണെങ്കിൽ നാളെ നിങ്ങൾ തീരുമാനിക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ ഞാൻ എന്തു കഴിക്കണമെന്ന്! കോർപ്പറേഷൻ കമ്മിഷണറെ വിളിച്ചു വരുത്തി അയാളെന്താണ് ചെയ്യുന്നതെന്ന് ചോദിക്കൂ. പ്രമേഹമുണ്ടാക്കുമെന്നു പറഞ്ഞു നാളെ കരിമ്പ് ജ്യൂസ് കുടിക്കരുതെന്നും നിങ്ങൾ പറഞ്ഞേക്കും. അല്ലെങ്കിൽ ആരോഗ്യത്തിനു ഹാനികരമെന്നു പറഞ്ഞു കാപ്പി കുടിക്കരുതെന്നു പറയും.അഹമ്മദാബാദ്, വഡോദര, ജുനഗഡ്, ഭാവ്നഗർ, സൂറത്ത് തുടങ്ങിയ നഗരസഭകളിൽ വഴിയോര തട്ടുകടകളിൽ മാസംഭക്ഷണം നിരോധിച്ചതിനെതിരേ ഇവിടങ്ങളിലെ കടയുടമകൾക്കു വേണ്ടി അഭിഭാഷകനായ റോണിത് ജോയ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എന്നാൽ, എല്ലാ സസ്യേതര തട്ടുകടകളും നീക്കം ചെയ്യാൻ കോർപ്പറേഷന് ഉദ്ദേശ്യമില്ലെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനു വേണ്ടി ഹാജരായ സത്യം ഛായ അറിയിച്ചു. ചില തെറ്റിദ്ധാരണകളുടെ പേരിലാണ് മാംസഭക്ഷണം വിൽക്കുന്ന കടകൾ നീക്കം ചെയ്യുന്നുവെന്ന ആരോപണം. റോഡ് കൈയേറി സ്ഥാപിച്ച കടകൾ മാത്രമാണ് കാൽനടക്കാരുടെ സൗകര്യത്തിനു വേണ്ടി മാറ്റിയതെന്നും സത്യം ഛായ പറഞ്ഞു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles