Home Latest News എന്തിനാണ് ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റ് മുല്ലപ്പള്ളി ക്കെതിരെ പരസ്യമായി ഹൈബി ഈഡന്‍

എന്തിനാണ് ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റ് മുല്ലപ്പള്ളി ക്കെതിരെ പരസ്യമായി ഹൈബി ഈഡന്‍

by Green Media Vision


കൊച്ചി :നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പരസ്യമായി പുറത്തേക്ക്. എന്തിനാണ് ഉറങ്ങുന്ന ഒരു പ്രസിഡന്റ് എന്നാണ് ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പള്ളിയുടെ പേര് നേരിട്ട് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
ഇതിനോടകം കെപിസിസി നേതൃത്വത്തിനെതിരെ വിയോജിപ്പ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. അതേസമയം ഹൈക്കമാന്റ് പറഞ്ഞാല്‍ മാത്രമേ സ്ഥാനമൊഴിയൂ എന്ന നിലപാടിലാണ് മുല്ലപ്പള്ളി.
സ്ഥാനമൊഴിയാന്‍ തയ്യാറാണ്. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മാത്രമേ സ്ഥാനം ഒഴിയൂ. പ്രതിസന്ധി ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് പോകാന്‍ തയ്യാറല്ല. പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ് അതിനാല്‍ സ്വയം ഒരു തീരുമാനം എടുക്കില്ല. ഒരാളുടെ തോല്‍വിയായി കാണാനാകില്ല എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

You may also like

Leave a Comment