24.9 C
Kollam
Sunday, September 25, 2022
spot_img

എതര്‍ക്കും തുനിന്തവന്‍’ മാര്‍ച്ച് 10 നു റിലീസ് ചെയ്യും

സൂര്യ നായകനാകുന്ന ‘എതര്‍ക്കും തുനിന്തവന്‍’ മാര്‍ച്ച് 10നു റിലീസ് ചെയ്യും. സംവിധായകന്‍ പാണ്ഡ്യരാജിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി  ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മാസ് ആക്ഷന്‍  പാക്കേജില്‍  ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായിക.  ചിത്രത്തിന്‍റെ  ടീസര്‍ ഉടന്‍ പുറത്തിറങ്ങും. അജിത്ത് നായകനാകുന്ന ‘വലിമൈ’ എന്ന ചിത്രവും മാര്‍ച്ച് മാസമാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. ഈ രണ്ടു ചിത്രങ്ങളും തമ്മിൽ  തീയേറ്ററുകളില്‍ ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുണ്ട്. സ്ത്രീകളുടെ  സുരക്ഷ്യ്ക്ക് വേണ്ടി  പോരാടുന്ന ചെറുപ്പക്കാരനായിട്ടാണ് സൂര്യ  ചിത്രത്തിലെത്തുന്നത്. സണ്‍പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരി, സത്യരാജ്, ശരണ്യ പൊന്‍വര്‍ണ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡി. ഇമാന്‍ ആണ്  സംഗീതസംവിധാനം  നിര്‍വഹിക്കുന്നത്.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles